ഇന്നലെ
പത്രത്തിൽ വന്നൊരു ചിത്രമാണ്
ഈ കുറിപ്പിനാധാരം.
അത്
ഇതോടൊപ്പം ചേർത്തിട്ടുമുണ്ട്.
നമ്മുടെ
നാട്ടിലെ അപകടമരണങ്ങളുടെ
വാർത്തകളും ചിത്രങ്ങളും
വാർത്താ മാധ്യമങ്ങളിൽ ദിവസവും
കാണുമ്പോൾ ഇത് എനിക്ക്
സംഭവിക്കു
ന്നവയല്ല,
എന്നെ
ബാധിക്കുന്നവയല്ല എന്ന രീതിയിൽ
കടന്നുപോകുന്നവരാണ് മിക്കവരും.
അങ്ങനെ
അല്ലാത്ത കുറച്ചുപേരെങ്കിലും
സമൂഹത്തിൽ ഉണ്ട് എന്നുള്ളത്
ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്
വായിച്ചവരെങ്കിലും അറിഞ്ഞിരിക്കും.
അതുപോലും
വായിക്കാൻ സമയമില്ലാത്തവർ
വിമർശനത്തിനായി മാത്രം സമയം
കണ്ടെത്തുമ്പോൾ അവരോട്
തോന്നുന്ന വികാരത്തിന് ഉചിതമായ
മലയാള പദം എനിക്ക് നിലവിൽ
കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഈ
അപകദൃശ്യം പകർത്തിയ ആളെന്ന
നിലയിൽ എന്തുകൊണ്ട് അദ്ദേഹത്തെ
രക്ഷിക്കാൻ ശ്രമിച്ചില്ല
എന്നതാണ് ന്യൂസ് ഫോട്ടോഗ്രാഫർ
ശ്രീ.
മനുഷെല്ലിയോട്
വിമർശകരുടെ (സ്ഥിരം)
ചോദ്യം.
തന്റെ
വീട്ടിൽ നിന്നും ജോലി
സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ്
മനു ഈ ദൃശ്യം കാണുന്നത്.
ചിത്രത്തിൽ
കാണുന്നതുപോലെ തന്നെ
ഹെൽെമറ്റിനിടയിൽ നിന്നും
കണ്ണിന്റെ കോൺ ഇടത്തേക്കുതിരിക്കാതെ
അദ്ദേഹത്തിനും ജോലിസ്ഥലത്തേക്ക്
പോകാമായിരുന്നു.
എന്നാൽ
അദ്ദേഹമത് ചെയ്തില്ല.
പൊലീസിനെ
അറിയിക്കുന്നതിനൊപ്പം വഴിയിൽ
വരുന്ന വാഹനങ്ങളോടൊക്കെ
ഇദ്ദേഹത്തെ ആശുപത്രിയിലാക്കാൻ
അപേക്ഷിക്കുകയും ചെയ്തു.
വാഹനത്തിനുള്ളിൽ
രക്തക്കറ പുരളുമോയെന്ന ഭയം
നാലുചക്ര വാഹനക്കാരുടെ
ആക്സിലറേറ്റർ കൂടുതൽ അമർത്താൻ
പ്രചോദനമായിരിക്കാം.
ചിത്രത്തിൽ
കാണുന്നപലരുടെയും മുഖം
ശ്രദ്ധിക്കുക,
ചിലർ
കണ്ടിട്ടും ഇതൊന്നും തന്നെ
ബാധിക്കുന്ന പ്രശ്നമല്ല എന്ന
രീതിയിൽ കടന്നുപോകുന്നു,
മറ്റുചിലർ
ഇത് തനിക്ക് കാണാനുള്ള
ശേഷിയില്ലെന്ന രീതിയിൽ
പോകുന്നു,
വേറെയും
ചിലരാകട്ടെ ഇതു റോഡിൽ നിന്നും
മാറ്റാൻ ഇവിടെ ആരുമില്ലേ!
എന്ന
സംശയവുമായി കടന്നുപോകുന്നു.
ഈ
വീണുകിടക്കുന്നത് നമ്മുടെ
പ്രമുഖ സിനിമാതാരങ്ങൾ
ആരെങ്കിലുമായിരുന്നെങ്കിൽ
ഇതിലെ കടന്നുപോയ എത്രപേർ
അവിടെ ചാടിയിറങ്ങാൻ
ഉണ്ടാകുമായിരുന്നു.
ഈ
മനുഷ്യന്റെ വീട്ടിൽ അദ്ദേഹവും
ഒരു താരമായിരുന്നില്ലേ?
നമ്മൾ
ഓരോരുത്തരും എവിടെയെങ്കിലും
താരങ്ങളല്ലേ?
ഇത്തരം
വാർത്തകൾ കാണുമ്പോൾ ‘ആ സ്ഥാനത്ത്
ഞാനായിരുന്നെങ്കിൽ പൊളിച്ചേനെ’
എന്ന് ഊറ്റം കൊള്ളുന്ന മലയാളികൾ
എന്തേ യഥാർത്ഥത്തിൽ ഇങ്ങനൊന്ന്
കണ്ടപ്പോൾ മുഖം തിരിച്ചുപൊയ്ക്കളഞ്ഞു?
കാര്യം
ഒന്നുമാത്രം:
പറയാൻ
എളുപ്പമാണ് പ്രാവർത്തികമാക്കാനാണ്
പ്രയാസം.
എങ്കിലും
ഇൗ ദൃശ്യം കണ്ടിട്ടും
കാണാത്തമട്ടിൽ ഇതിലെ കടന്നുപോയവരേ
ഈ ചിത്രം നിരന്തരം നിങ്ങളെ
വേട്ടയാടട്ടെ,
ഈ
രക്തക്കറ കണ്ണടച്ചാലും
നിങ്ങളുടെ കാഴ്ചയിൽ മങ്ങാതെ
നിൽക്കട്ടെ.
#Accident
#death #Varappuzha #Kochi #Road #humanity