#SSLC #FunnyReplay #MotherAndSon #Examination #MyLifeBook #10thExam
കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
SSLC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, മാർച്ച് 14, വ്യാഴാഴ്‌ച
ഭാഷ മലയാളം തന്നെ
#SSLC #FunnyReplay #MotherAndSon #Examination #MyLifeBook #10thExam
2015, ഏപ്രിൽ 20, തിങ്കളാഴ്‌ച
ഓ! ആണ്‍കുട്ടികളും എഴുതുന്നുണ്ട് പരീക്ഷ... പക്ഷേ...!
മാധ്യമങ്ങളുടെ വെബ് പേജിലെ പത്താംക്ലാസ് പരീക്ഷയോടനുബന്ധിച്ചുള്ള ചിത്രം നല്‍കുമ്പോള്‍ സാധാരണയായി പെണ്‍കുട്ടികള്‍ പഠിക്കുന്നതോ ആഘോഷിക്കുന്നതോ ആയ ചിത്രങ്ങളാണ് കാണാറുള്ളത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പലപ്പോഴും ഉയരുന്നൊരു കമന്റാണ് ‘എന്താ ആണ്‍കുട്ടികളാരും എസ്എസ്എല്‍സി പരീക്ഷ എഴുതാറില്ലേ?’ എന്നുള്ളത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി പത്താം ക്ലാസ് പരീക്ഷയുടെ തുടക്കവും ഒടുക്കവും ഫലപ്രഖ്യാപന ആഘോഷങ്ങളുമെല്ലാം പത്രത്തിനായി ക്യാമറയില്‍ പകര്‍ത്തിയ എനിക്ക് കൗതുകകരമായി തോന്നിയതും വായനക്കാര്‍ക്ക് താത്പര്യമെന്ന് ഞാന്‍ മനസിലാക്കിയതുമായ ചിത്രങ്ങളെല്ലാം പെണ്‍കുട്ടികളുടേതായിരുന്നു.
എന്നാല്‍ ആണ്‍കുട്ടികളുടെ പരീക്ഷാ ചിത്രം എടുക്കുക പോലും ചെയ്യുന്നില്ല എന്നുകരുതരുത്. എടുക്കുന്നുണ്ടെന്നുമാത്രമല്ല പരമാവധി നന്നായിത്തന്നെ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. പക്ഷേ വാര്‍ത്താ ചിത്രത്തിന്റെ തന്മയത്വം നഷ്ടപ്പെടുന്ന രീതിയില്‍ ക്യാമറക്ക് മുന്നില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇത്തരം ചിത്രങ്ങള്‍ പുറന്തള്ളപ്പെടാന്‍ കാരണം. വിദ്യാര്‍ഥികളുടെ സ്വാഭാവികമായ ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ പരമാവധി അവരില്‍ നിന്നും അകന്ന് സൂം ലെന്‍സിലാണ് പൊതുവെ പത്രഫോട്ടോഗ്രാഫര്‍മാര്‍ ഇത്തരം ചിത്രം പകര്‍ത്തുക. എന്നാല്‍ ഈ വിദ്യാര്‍ഥികളാരും ക്യാമറ കാണുന്നേയില്ല എന്നുകരുതരുത്... കണ്ടാലും സ്വാഭാവികമായ ചലനത്തിനോ ഭാവത്തിനോ മാറ്റമുണ്ടാകാതെ പെണ്‍കുട്ടികള്‍ പൊതുവെ പെരുമാറും. എന്നാല്‍ ആണ്‍കുട്ടികള്‍ ക്യാമറകണ്ടാല്‍ തിമിര്‍ത്തുമറിയും... വിരല്‍ പൊക്കി പലവിധ ആംഗ്യങ്ങള്‍ കാണിക്കും... ( ഈ കാണിക്കുന്ന പല ആംഗ്യങ്ങളുടെയും അര്‍ഥം പിന്നീടായിരിക്കും അവര്‍ മനസിലാക്കുന്നതുപോലും) ക്യാമറക്കരികിലേക്ക് ഓടിയെത്തി ചേട്ടന്‍ ഏത് പത്രത്തിലാണ് ഇത് കൊടുക്കുകയെന്ന് അന്വേഷിക്കും... ആകെക്കൂടി എടുത്ത ചിത്രങ്ങള്‍ താറുമാറാകും. ഇതോടെ മര്യാദക്കാരായ പെണ്‍കുട്ടികളുടെ ചിത്രം നല്‍കാന്‍ ഫോട്ടോഗ്രാഫര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. പരീക്ഷക്കാലത്തെ ഈ അങ്കം ഏതെങ്കിലും സ്കൂള്‍ പരിസരത്തുചെന്ന് വെറുതെയൊന്ന് വീക്ഷിച്ചുകൊള്ളൂ. അപ്പോള്‍ ലൈവായി കാണാം ഇപ്പറഞ്ഞ സംഗതിയെല്ലാം.
100 ശതമാനം ആളുകളെയും തൃപ്തിപ്പെടുത്തി ലോകത്ത് ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല എന്നതുപോലെ മലയാളികള്‍ക്കിടയില്‍ വിമര്‍ശനമില്ലാതെ യാതൊരു കാര്യവും സാധ്യമാകില്ലെന്നും ഏവര്‍ക്കും അറിയാവുന്നതാണ്. വായനക്കാരുടെയും കാഴ്ചക്കാരുടെയും താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് എല്ലാ മാധ്യമങ്ങളും പരിശ്രമിക്കാറ്. പഴയകാലത്ത് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം കത്തിലൂടെ എത്തിയിരുന്നെങ്കില്‍ പിന്നീടത് ഫോണിനും എസ്എംഎസിനും വഴിമാറി. പിന്നാലെ സോഷ്യല്‍ മീഡിയ വിപ്ലവം എത്തിയതോടെ അഭിപ്രായ പ്രകടനങ്ങളുടെ പെരുമഴയായി. പെണ്‍പേരിലെ ഫേക് ഐഡികള്‍ക്കുപോലും ആയിരക്കണക്കിന് ഫോളോവേഴ്സുള്ള രാജ്യത്താണ് ആണ്‍ ചിത്രം കാണിച്ചുതരൂ എന്നുള്ള ഈ വിലാപമെന്നതാണ് വളരെ കഷ്ടം. എന്നാല്‍ ആണ്‍ ചിത്രം നല്കിയാലോ ‘അതിന് അത്രക്കങ്ട് ഗുമ്മ് പോര’ എന്നതാണ് പൊതുവിലുള്ള അഭിപ്രായവും. ഇത് ചിത്രം എടുക്കുന്ന ആളുടെയോ എഡിറ്ററുടെയോ അഭിപ്രായമായി മാത്രം കണക്കാക്കേണ്ടതുമില്ല.
അച്ചടി മാധ്യമങ്ങളുടെ പെണ്‍ ചിത്രത്തിന് പേരുകേട്ടവയാണ് ആഴ്ചപ്പതിപ്പുകള്‍. നിരത്തിലോ റെയില്‍വേ സ്റ്റേഷനിലോ എവിടെയെങ്കിലുമാകട്ടെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ഇവയുടെ പുറം താളില്‍ പ്രമുഖ നടന്മാരുടെ ചിത്രം അച്ചടിച്ചിട്ടുണ്ടെങ്കിലും ഇനിയും ഇറങ്ങിയിട്ടില്ലാത്ത ചിത്രത്തിലെ നടിയുടെ ചിത്രം മുഖചിത്രമായി അച്ചടിച്ച മാഗസിനിലേക്കേ മലയാളിയുടെ കണ്ണ് ആദ്യം പോകൂ. ഒരേ മാസികതന്നെ ആണ്‍-പെണ്‍ താരങ്ങളുടെ മുഖചിത്രമായി ഇറക്കുന്ന പതിപ്പുകളില്‍ പെണ്‍ ചിത്രം വന്നിട്ടുള്ള പതിപ്പുകള്‍ക്കാണ് വില്‍പന കൂടുതല്‍ എന്ന് പ്രചരണ വിഭാഗം ജോലിക്കാര്‍ എപ്പോഴും അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഫീഡ്ബാക്കാണ്.
ഇനി അച്ചടിവിട്ട് ദൃശ്യമാധ്യമത്തെ പരിശോധിക്കാം. പെണ്‍ വിപ്ലവം സൃഷ്ടിച്ച് പ്രശസ്തമായ എന്‍ഡിടിവിയില്‍ ക്യാമറ കൈകാര്യം ചെയ്യാന്‍ വരെ പെണ്ണുങ്ങള്‍ എത്തിയപ്പോള്‍ ആളുകള്‍ മിഴിച്ചുനിന്നു. കരയാതെ ബലം പിടിച്ചുനിന്ന നേതാക്കള്‍ വരെ ആ ക്യാമറക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വാര്‍ത്തവായിക്കുന്ന സ്ത്രീകളുടെ സാരിയും ചാന്തും പൊട്ടും കണ്ണടയും എന്തിനേറെ അവരുടെ കുടുംബത്തെക്കുറിച്ചുവരെ ആളുകള്‍ ചര്‍ച്ചചെയ്തു. ഇതൊക്കെയുള്ള ആണുങ്ങള്‍ ഈ പണി കാലങ്ങളായി ചെയ്തിട്ടും ആരും അതൊന്നും ചര്‍ച്ചചെയ്യാന്‍ പോയിട്ട് മൈന്‍ഡ് ചെയ്തോയെന്ന് സംശയം.
പിന്നെയതാ സോഷ്യല്‍ മീഡിയ വിപ്ലവം. ഇവിടെ മറപിടിക്കാത്ത പെണ്ണുങ്ങള്‍ വളരെ കുറവെങ്കിലും ഉള്ളവര്‍ക്ക് ചാകരയാണ്. ലൈക്കോടു ലൈക്ക്. ഇതുകണ്ട് സഹിക്കവയ്യാതായ പുരുഷ കേസരികള്‍ പെണ്ണിന്റെ പടം പ്രൊഫൈല്‍ പടമാക്കി ചുവടുമാറ്റിയപ്പോള്‍ അവിടെയും ലൈക്കിന്റെ പെരുമഴ. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ തലവന്‍ ഒബാമക്കുള്ളതിനേക്കാള്‍ ഇരട്ടിയിലേറെ കോടി ഇഷ്ടങ്ങളുണ്ട് ബെല്ലി ഡാന്‍സിലൂടെ ലോകത്തിന്റെ മനം ഇളക്കിയ ഷക്കീറക്ക്.
ഇത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ലോകം അങ്ങിനെയല്ല എന്നുപറഞ്ഞ് മേല്‍പറഞ്ഞ വാദഗതികള്‍ തള്ളാന്‍ വരട്ടെ. സാംപിള്‍ സര്‍വേ എന്നത് കണക്കില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണല്ലോ. അങ്ങിനെയെങ്കില്‍ ഒരേ സമയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുള്ള ഇതോടൊപ്പമുള്ള താഴെ കാണുന്ന രണ്ട് ചിത്രങ്ങളും അവക്ക് ‘കാഴ്ചക്കാര്‍’ നല്‍കിയ ഇഷ്ടങ്ങളും പരിശോധിക്കുക. അപ്പോള്‍ ലഭിക്കും എന്തുകൊണ്ട് മാധ്യമങ്ങള്‍ ഇത്തരം ചിത്രം നല്‍കുന്നു എന്നതിനുള്ള ഉത്തരം. കുളിക്കടവില്‍ ഒളിഞ്ഞുനിന്ന് പെണ്‍ നഗ്നത ആസ്വദിക്കുന്നവന്‍, സാരിയുടുത്ത പെണ്ണിന്റെ വയറ് കാണുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ സാദാചാരം വിളമ്പുന്നതുപോലെയാണ് ഈ ആണ്‍ സ്നേഹക്കാരില്‍ പലരും. എന്നുവച്ച് നിങ്ങള്‍ അത്തരക്കാരനാണെന്ന് ഉദ്ദേശിച്ചിട്ടില്ല കേട്ടോ.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...
-
വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത് . 1972 ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത...