glory എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
glory എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ജൂൺ 8, തിങ്കളാഴ്‌ച

മഴവില്ലും ആകാശ ഗ്ലോറിയും

മഴവില്ല് ഭൂമിയിൽ നിന്ന് ഒട്ടേറെ തവണ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു യാത്രക്കിടെയാണ്  ഈ ദൃശ്യം കണ്ണിൽപെട്ടത്. ഇത് മഴവില്ല് അല്ലെന്നും  മറ്റൊരു പ്രതിഭാസമാണെന്നുമൊക്കെ "ഗൂഗിൾ ദൈവങ്ങൾ" ആദ്യം പറഞ്ഞു. വിശദമായി ഒന്നുകൂടി ചോദിച്ചപ്പോൾ മഴവിൽ തന്നെ എന്നും പറഞ്ഞു. ആ ആർക്കറിയാം? ആ സമയത്ത് താഴെ മഴ പെയ്യുന്നുണ്ടായിരുന്നോ എന്ന് എന്നോട് ഒരു ചോദ്യവും ചോദിച്ചു. ജിപിഎസ് പ്രകാരം 12°52′24.1″N 79°51′43.06″E എന്നതിന് മുകളിലായിരുന്നു ഞാൻ. താഴേക്ക് നോക്കിയപ്പോൾ മഴ ഒന്നും കാണാനുമില്ല. സൂര്യപ്രകാശം ഭൂമിയിലേക്ക് പതിക്കുമ്പോൾ സംഭവിക്കുന്ന 'സൺ പില്ലർ' (Sun Pillar) അല്ലെങ്കിൽ 'ക്രെപ്സ്കുലർ റേയ്സ്' (Crepuscular rays) എന്ന പ്രതിഭാസമെന്നും,  അതല്ല; പ്രകാശം മേഘങ്ങളിലെ ചെറിയ ജലകണങ്ങളിൽ തട്ടി പിന്നിലേക്ക് പ്രതിഫലിക്കുകയും (backscattering), ഒപ്പം പ്രകാശത്തിന്റെ വിവർത്തനം (diffraction) സംഭവിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഗ്ളോറി പ്രതിഭാസമാണ് ഇതെന്നും ഗൂഗിളിന് തന്നെ മറ്റ് 2 അഭിപ്രായം. ഫിസിക്സ് പഠിച്ചവർ എന്തു പറയുന്നു? ഫ്യൂസായ ബൾബിനുള്ളിൽ വെള്ളം നിറച്ച് സൂര്യപ്രകാശം കടത്തിവിടുമ്പോൾ അപ്പുറത്ത് ഉണ്ടായ മഴവില്ല് മാത്രമേ എൻ്റെ സ്കൂൾ ഫിസിക്സ് കാലഘട്ടത്തിൽ ഉള്ളൂ. പുതിയ 'ലിപി' പഠിച്ചവർ എന്തെങ്കിലും പറയുന്നുണ്ടോ? 
#rainbow #physics #glory #sunpillar #phenomenon

മഴവില്ലും ആകാശ ഗ്ലോറിയും

മഴവില്ല് ഭൂമിയിൽ നിന്ന് ഒട്ടേറെ തവണ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു യാത്രക്കിടെയാണ്  ഈ ദൃശ്യം കണ്ണിൽപെട്ടത്. ഇത് മഴ...