2010, മേയ് 10, തിങ്കളാഴ്‌ച

ആരാരോ... ആരാരോ..

തൃശൂർ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ഓട്ടിസം കുട്ടികളുടെ പരിശീലന കേന്ദ്രത്തിലെ റിപ്പോർട്ടർ മുഹമ്മദ് റഫീക്കിനൊപ്പം ഫീച്ചർ ചെയ്യാനെത്തിയതാണ് ഞാൻ. കാറിൽ നിന്നിറങ്ങിയപ്പോഴേ  കെട്ടിടത്തിന്റെ മുകളിൽ  ഊഞ്ഞാലിൽ പാട്ടുപാടി കുട്ടിയെ ആട്ടിക്കൊണ്ടിരിക്കുന്ന സ്‍ത്രീയെ കാണുന്നുണ്ട്. ഇത് ചിത്രത്തിൽ പകർത്തണമെന്ന തീരുമാനവുമായാണ് ഗേറ്റ് തുറക്കുന്നത്. പിന്നാലെ എത്തിയ റഫീഖ് കേൾക്കുന്നത് ആരാരോ... ആരാരോ.. എന്ന മുല്ല സിനിമയിലെ പാട്ടിന്റെ വരികൾ. റഫീക്കിന്റെ ചിന്ത ഞാൻ ബെല്ലടിച്ചിട്ടുണ്ടെന്നും അകത്തുനിന്നും 'ആരാണ്?' എന്ന് പാട്ടിന്റെ രൂപത്തിൽ ചോദിക്കുകയാണെന്നുമായിരുന്നു. 'ഞങ്ങൾ മനോരമയിൽ നിന്നാണേ' മറുപടി ചാടിയപ്പോൾ പൊട്ടിച്ചിരിക്കാൻ എനിക്കൊപ്പം വാതിൽ തുറന്ന സ്‍ത്രീയും ഉണ്ടായിരുന്നു.

                                                                     ജോസ്കുട്ടി പനയ്ക്കൽ 2010 മെയ് 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...