ഇന്ന് ഒന്നര കിലോമീറ്റർ ദൂരം കൂടി പിന്നിട്ട് 10 കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ എത്തണം. മനസുണ്ടെങ്കിലും കാൽ എത്തുന്നില്ല എന്നൊരു തോന്നൽ മനസിൽ ഉണ്ടാകുന്നുണ്ടോ? അതിനെ മറികടക്കാൻ ഒരു വഴി പറയാം. റേഡിയോ സംഗീതം കേൾക്കുന്നതിനെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിനൊപ്പം മറ്റൊന്നുകൂടി പരീക്ഷിക്കൂ. പുലർച്ചെ വീട്ടിൽനിന്നും ഇറങ്ങി നടന്ന് സ്ട്രെച്ചിങ് എക്സർസൈസൊക്കെ ചെയ്തുവേണം ഓട്ടത്തിന് തുടക്കമിടാൻ. ഒരു കിലോമീറ്ററെങ്കിലും മിനിമം നടക്കണം നമ്മുടെ ഓട്ടത്തിന് മുൻപ്. ശരീരത്തിൽ ചൂട് അനുഭവപ്പെട്ട് വിയർപ്പുതുള്ളികൾ പ്രത്യക്ഷപ്പെടുന്നതുവരെ വാം അപ് ചെയ്യുക. അതിനുശേഷമേ ഓടാവൂ. വലിയ സ്പീഡിൽ ഓടിത്തുടങ്ങരുതെന്ന് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. വെളിച്ചം വീണിട്ടില്ലെങ്കിൽ അകലെയുള്ള ഏതെങ്കിലും പ്രകാശ ബിന്ദുവിലേക്ക് നിങ്ങളുടെ മിഴികളെ ഉറപ്പിക്കുക. വഴിയിൽ മറ്റ് പ്രതിബന്ധങ്ങളിലൊന്നും തട്ടിവീഴാതെ നോക്കുകയും വേണം. തീർച്ചായായും ഈ ബിന്ദുവിലേക്ക് നിങ്ങൾ അറിയാതെതന്നെ എത്തിച്ചേരും. അവിടെ എത്തിയാൽ ഏറ്റവും അകലെയുള്ള മറ്റൊന്നിൽ ദൃഷ്ടി ഉറപ്പിക്കുക. ഇങ്ങനെ നിങ്ങളുടെ പരിശീലനത്തിന്റെ അവസാനം വരെ കൊണ്ടുപോകുക. പകൽ വെളിച്ചം വന്നാൽ പരസ്യബോർഡുകളിലെ അക്ഷരങ്ങൾ എത്രത്തോളം അടുത്തുവന്നതിന് ശേഷമാണ് നിങ്ങൾക്ക് വായിക്കാനാകുന്നത് എന്നുപരിശോധിച്ചുകൊണ്ടും ഓടാം. ഇത് നമ്മളറിയാതെ തന്നെ ആ ദൂരത്തിലേക്ക് നമ്മളെ എത്തിക്കുന്നൊരു കാര്യമാണ്.
മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ