'തെളിച്ചവഴിയേ പോയില്ലെങ്കിൽ പോകുന്നവഴിയെ തെളിക്കും' എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ. ഇതുതന്നെ നമ്മുടെ ശരീരത്തിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ചെറിയ വേദനകളൊക്കെ കൊണ്ടുനടക്കുന്നവർക്ക് അത് ശീലമാകുമ്പോൾ വേദനയൊരു പ്രശ്നമായി തോന്നാറില്ല. എന്നാൽ ഇത് ശരിയായൊരു കാര്യവുമല്ല. എന്തിന് ഇക്കാര്യം മാരത്തൺ പരിശീലനത്തിനിടയിൽ പറയുന്നു എന്ന് ചിന്തിച്ചോ? കാര്യമുണ്ട്. നമ്മുടെ പരിശീലനത്തിൽ പരുക്ക് എന്നത് പ്രധാന ഘടകങ്ങളിലൊന്നാണ്. ശരീരം മുറിഞ്ഞ് രക്തം പുറത്തുവരുന്നത് മാത്രമല്ല പരുക്ക്. മസിലുകൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം പോലും പരുക്കിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിനിടെ മസിൽ കോച്ചിപ്പിടുത്തവും കാൽവേദനയുമെല്ലാം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകുമല്ലോ. പ്രത്യേകിച്ചും ഇത്രനാൾ കഠിനമായ ജോലികളൊന്നും ചെയ്യാതിരുന്നവർക്ക് ഈ വേദനകൾ ഉറപ്പ്. വേദനകൾ കഠിനമായി പരിശീലനസമയത്ത് തോന്നുകയും അത് രണ്ടുദിവസംകൊണ്ട് മാറാതിരിക്കുകയും ചെയ്താൽ ഉറപ്പായും നിങ്ങളൊരു ഡോക്ടറെ കാണണം. സ്പോർട്സ് മെഡിസിൻ സൗകര്യമുള്ള ആശുപത്രിയാണെങ്കിൽ കൂടുതൽ നന്നായി. 35 വയസിന് മുകളിലുള്ളവർ പരിശീലനത്തിന് മുന്നോടിയായി ശരീര പരിശോധനയൊക്കെ നടത്തി മാരത്തൺ ഓട്ടത്തിനിറങ്ങുന്നതാണ് കൂടുതൽ ഉത്തമം. പക്ഷേ ഇത്ര ദിവസവും പരിശീലിച്ച് 14 കിലോമീറ്റർ പിന്നിട്ടിട്ടും നിങ്ങളുടെ ശരീരത്തിന് സാധാരണ ക്ഷീണവും ചെറിയ മസിൽ വേദനയും മാത്രമേ ഉള്ളുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ശരീരം ഫിറ്റാണ്. സഹിക്കാൻ കഴിയാത്ത വേദന അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണാൻ മറക്കേണ്ടതില്ല. ഷൂസിന്റെ അകത്തുള്ള എക്സ്ട്രാഫിറ്റിങ്ങുകൾ നമ്മുടെ കാലുമായി യോജിക്കുന്നില്ലെങ്കിൽ ഇതിനെ അഡ്ജസ്റ്റ് ചെയ്യാനായി നമ്മൾ ഓട്ടത്തിനിടെ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതു പോലും നമ്മുടെ പേശികൾക്ക് അധിക ആയാസം സൃഷ്ടിക്കും. നിങ്ങളുടെ ഷൂസ് പാദങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെങ്കിൽ സുഖപ്രദമായ മറ്റൊന്ന് വാങ്ങുക. വളരെ വിലയേറിയതാണെങ്കിൽ എവിടെയാണ് പാദവും ഷൂസും യോജിക്കാത്തതെന്ന് സ്പോർട്സ് മെഡിസിൻ വിഭാഗക്കാരുടെ സഹായത്തോടെ കണ്ടെത്തി പ്രതിവിധി ഉണ്ടാക്കുക. ഇനി ഓട്ടം തുടരട്ടെ പതിനഞ്ചാം കിലോമീറ്ററിലേക്ക്.
മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ
മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ






