#LunarEclipse #RedMoon #BlueMoon #BehindThePhoto #BehindThePicture
ചന്ദ്രേട്ടന് എവിടെയാ? ചന്ദ്രഗ്രഹണം നടക്കുന്നതിനിടെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചം ചന്ദ്രനുനേരെ തിരിഞ്ഞപ്പോള്‍. By Josekutty Panackal
കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
![]() |
| ഇനി നമ്മള് പൊളിക്കും: കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളില്‍ ഡല്‍ഹി ഡൈനമോസിനെതിരെ വിജയിച്ചശേഷം ആരാധകരോട് നന്ദി പറയാനെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗുഡ്ജോന്‍ ബാഡ്വിസന്‍ മൈതാനത്തിനരികിലെ വേലിയില്‍ കയ്യടിച്ചു ഫ്ലെക്സ് പൊളിച്ചപ്പോള്‍. by Josekutty Panackal / Manorama |
തെയ്യം
കലാകാരന്മാര് മലബാറുകാരായതുകൊണ്ടും
പ്രത്യേക തരത്തില്‍
സംസാരിക്കുന്നതുകൊണ്ടും
ഇങ്ങനെയൊരു രസകരമായ സംഭവം
ഉണ്ടായി. തെയ്യം
ആട്ടത്തിനുശേഷം തന്റെ അരികില്‍
അനുഗൃഹംതേടി എത്തുന്നവരോട്
പറയുന്ന വചനങ്ങള്‍ തിരുവിതാംകൂറിലും
തെക്കന്‍ ജില്ലകളിലും ഉള്ള
പലര്‍ക്കും മനസിലാകാറില്ല.
വേഷം കെട്ടിയ തെയ്യം
ദൈവത്തിന്റെ പ്രതിപുരുഷനാകയാലും
ദൈവത്തോട് മറുചോദ്യം
പാടില്ലാത്തതിനാലും ഭക്തര്‍
മനസിലാകാത്തതൊന്നും തിരിച്ചു
ചോദിക്കാറില്ല.
ഇന്നലെ കൊച്ചി
എളമക്കര ഭവന്‍സ് സ്കൂളില്‍
തെയ്യംകെട്ടിയാടിയിരുന്നു.
അതിനുശേഷം അരികിലെത്തിയ
ഇംഗ്ലീഷ് മീഡിയം കുട്ടികളോട്
തനി മലബാര്‍ ഭാഷകലര്‍ന്ന
തെയ്യത്തിന്റെ പ്രത്യേക
ഭാഷയില്‍ അനുഗൃഹം ചൊരിഞ്ഞു.
പലര്‍ക്കും പലതും
മനസിലായില്ലെങ്കിലും എല്ലാം
മൂളിക്കേട്ടു. പക്ഷേ
അതിനിടെയെത്തിയ എല്‍കെജി
ടീച്ചര്‍ തെയ്യക്കോലക്കാരനെ
ചെറുതായൊന്ന് കുഴപ്പത്തിലാക്കി.
‘ഏറെയേറെ ഗുണം
വരും...ഗുണംവരുത്തും
ദൈവങ്ങളേ, മകളേ!
എല്ലാ അനുഗൃഹങ്ങളും
ഈ വേളയിലുണ്ട് കേട്ടോ…
ദേവിയെയൊക്കെ പൂജിക്കുന്നില്ലേ…
’ ഇങ്ങനെപോയി അദ്ദേഹത്തിന്റെ
വാക്കുകള്‍. ഇതിനിടെ
ടീച്ചറുടെ മറുചോദ്യം ‘എനിക്ക്
ഒന്നും മനസിലായില്ല കേട്ടോ!!!’.
ഇതില്‍ തെയ്യക്കോലക്കാരന്‍
അമ്പരന്നു.
പറഞ്ഞവാക്കുകളൊക്കെ
ഇനി എറണാകുളം ഭാഷയിലാക്കി
മാറ്റാനൊന്നും കഴിയില്ല.
ഇതിനിടെ തെയ്യത്തിന്റെ
മുഖംമൂടിയാണോ തനിക്ക്
കേട്ടതൊന്നും മനസിലാകാത്തതിനു
കാരണമെന്നും ടീച്ചറിനു സംശയം.
മുഖംമൂടി മറക്കാത്ത
കോലക്കാരന്റെ ചെവിക്കരികിലൂടെ
എന്താണ് പറഞ്ഞതെന്ന് വീണ്ടും
അന്വേഷിക്കാനുള്ള ശ്രമവും
ടീച്ചര്‍ നടത്തി.
എന്നാല്‍ ദൈവം വളരെ
വേഗം അനുഗൃഹിച്ച് അവരെ
പറഞ്ഞുവിട്ടു.
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...