കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
2018, മാർച്ച് 16, വെള്ളിയാഴ്‌ച
2018, ഫെബ്രുവരി 25, ഞായറാഴ്‌ച
ആ ശാപം ഏതുവഴി പോകും?

ഈ
ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ്
പ്രതികളിലെ വനിതകളിലൊരാള്‍
‘ഞങ്ങളെയങ്ങ് ക്യാമറകൊണ്ട്
തിന്ന്...’
എന്ന
ശാപവാക്കില്‍ തുടങ്ങിയത്..
‘ഞങ്ങള്‍ക്കും
കുടുംബവും ഭര്‍ത്താവുമൊക്കെയുള്ളതാണെന്നും
നിങ്ങളുടെ ക്യാമറയില്‍
കുടുങ്ങിയാല്‍ നാട്ടിലൊക്കെ
പാട്ടായി അതിനു കോട്ടം
തട്ടുമെന്നു’മൊക്കെയായിരുന്നു
ഈ പരാതിക്കാരിയുടെ ശാപവാക്കുകളുടെ
ചുരുക്കം.
ഇത്തരം
വാക്കുകള്‍ പുതുമയല്ലാത്തതിനാല്‍
ഒരു മാധ്യമപ്രവര്‍ത്തകന്‍
പോലും തിരിച്ചൊരു അക്ഷരം
പോലും മിണ്ടിയില്ല.
പകരം
ക്യാമറ ക്ലിക്കുകളുടെ വേഗം
കൂട്ടിയതേയുള്ളു.
ഇനി
എന്തിനാണ് ഇവരെ ശിക്ഷിച്ചതെന്നുകൂടി
അറിയുക.
വെറുതെ
മനുഷ്യരെ ദുബായ്ക്കു
കടത്തിയതിനല്ല.
മറിച്ച്
കേരളത്തില്‍ നിന്നും പാവപ്പെട്ട
സ്ത്രീകളെ യാത്രാരേഖകളില്‍
കൃത്രിമം കാണിച്ചു കയറ്റി
അയക്കുകയും ദുബായിലെ മുറികളില്‍
പൂട്ടിയിട്ടു ലൈംഗീക കച്ചവടം
നടത്തി പണം സമ്പാദിച്ചതിനുമാണ്.
രക്ഷപെടാനൊരുങ്ങിയവരെയെല്ലാം
യാത്രാരേഖകള്‍ കൃത്രിമമെന്നു
കാണിച്ചു ഭീഷണിപ്പെടുത്തി
രാജ്യം വിടാനാകാതെ കുടുക്കിയിട്ടു.
വീട്ടിലെ
കഷ്ടപ്പാടുമൂലം അന്യദേശത്തു
കൂലിവേലക്കെത്തിയ ഇവരില്‍
പലര്‍ക്കും ഭര്‍ത്താവും
മക്കളും കുടുംബവും ഉണ്ടെന്നുപോലും
ഇക്കൂട്ടര്‍ വിസ്മരിച്ചു.
അവരാണ്
ഇപ്പോള്‍ തന്റെ മാനം
കപ്പലിലേറുമെന്ന് വിലപിക്കുന്നത്.
കോടതിമുറ്റത്തെ
ഇവരുടെ ശാപത്തിന്റെ അഗ്നി
അവരെ ശപിച്ച ഇരകളായ അഞ്ഞൂറിലേറെ
സ്ത്രീകളുടെയും അവരുടെ
കുടുംബക്കാരുടെയും കണ്ണീരിന്റെ
ഒരു കണത്തില്‍ അലിഞ്ഞുപോകാവുന്നതേയുള്ളു.
By Josekutty Panackal 25.02.2018
2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച
ചന്ദ്രനിലേക്ക് ടോര്‍ച്ചടിക്കാമോ?
#LunarEclipse #RedMoon #BlueMoon #BehindThePhoto #BehindThePicture
ചന്ദ്രേട്ടന്‍ എവിടെയാ? ചന്ദ്രഗ്രഹണം നടക്കുന്നതിനിടെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചം ചന്ദ്രനുനേരെ തിരിഞ്ഞപ്പോള്‍. By Josekutty Panackal
2018, ജനുവരി 29, തിങ്കളാഴ്‌ച
"ഗുഡ് " ജോന്‍
![]() |
ഇനി നമ്മള്‍ പൊളിക്കും: കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളില്‍ ഡല്‍ഹി ഡൈനമോസിനെതിരെ വിജയിച്ചശേഷം ആരാധകരോട് നന്ദി പറയാനെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസന്‍ മൈതാനത്തിനരികിലെ വേലിയില്‍ കയ്യടിച്ചു ഫ്ലെക്സ് പൊളിച്ചപ്പോള്‍. by Josekutty Panackal / Manorama |
ചില അവസരങ്ങള്‍ അങ്ങിനെയാണ് സ്വാതന്ത്രമുള്ളവര്‍ക്കും അതില്ലാതാകുന്ന അവസ്ഥ. ഐഎസ്എല്‍ ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിനു പുതുതായി എത്തിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസൻ ആരാധകര്‍ക്കായി കയ്യടിച്ചു ഫ്ലെക്സ് പൊളിക്കുന്ന കാഴ്ചയും ആ പട്ടികയില്‍ പെട്ടതാണ്. ഐഎസ്എല്ലിന്റെ സ്വന്തം ഫൊട്ടോഗ്രഫര്‍മാര്‍ക്കാണ് കളിനടക്കുന്ന മൈതാനിയിലെ പുല്ലില്‍ കയറി ചിത്രം എടുക്കാന്‍ അനുവാദമുള്ളത്. ഗോള്‍പോസ്റ്റിനു പിന്നില്‍ പരസ്യങ്ങള്‍ ഒഴുകി നീങ്ങുന്ന ബോര്‍ഡിനും പിന്നില്‍ ഇരു കോര്‍ണറുകളിലുമായാണ് പത്രഫൊട്ടോഗ്രഫര്‍മാരുടെ സ്ഥാനം. ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും നായകന്‍ ജിങ്കാന്റെ നേതൃത്വത്തില്‍ ആരാധകരായ മഞ്ഞപ്പടയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്ന കാഴ്ച ഈ സീസന്റെ പ്രത്യേകതയാണ്. കളിയിലില്ലാത്ത നല്ല ചിത്രങ്ങള്‍ ഈ അവസരത്തില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഡല്‍ഹിയുമായുള്ള കളിക്കുശേഷം ഈ അവസരം വന്നപ്പോള്‍ ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ പുല്‍മൈതാനിക്കുള്ളിലേക്ക് ചാടിക്കയറി. പത്രഫൊട്ടോഗ്രഫര്‍മാര്‍ ബോര്‍ഡിനു പിന്നിലായി തയാറായി നില്‍ക്കുന്നു. ഇവിടുത്തെ ‘ആചാരങ്ങളൊന്നും’ പരിചയമില്ലാത്ത ഇന്നലെ വന്ന കളിക്കാരന്‍ ബാഡ്‌വിസനിനെയും ഗോളടിച്ച പയ്യന്‍ ദീപേന്ദ്രസിങ് നെഗിയെയും സന്ദേശ് ജിങ്കാന്‍ തള്ളിക്കയറ്റി മുന്നിലേക്ക് വിട്ടു. ബാഡ്‌വിസനാകട്ടെ എന്തു ചെയ്യണമെന്നറിയാതെ നേരെവന്നു പരസ്യബോര്‍ഡിനു പിന്നിലെ ഫ്ലെക്സ് ബോര്‍ഡില്‍ കയ്യടിച്ചടിച്ചു ബോര്‍ഡുവരെ പൊളിച്ചു. കളത്തിനുള്ളിലുള്ള ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ക്ക് ഇത് എടുക്കണമെങ്കില്‍ പരസ്യബോര്‍ഡുകളെ ചാടിക്കടക്കണം. അദ്ദേഹം അതിനായി പുറത്തേക്ക് തിടുക്കത്തില്‍ പാഞ്ഞെങ്കിലും അതിനിടെ സംഭവമെല്ലാം കഴിഞ്ഞിരുന്നു.
#BehindThePhoto #BehindThePicture #ISL#GUDJONBALDVINSSON #KBFC #KeralaBlasters#Celebration #KOCHI
#BehindThePhoto #BehindThePicture #ISL#GUDJONBALDVINSSON #KBFC #KeralaBlasters#Celebration #KOCHI
2018, ജനുവരി 1, തിങ്കളാഴ്‌ച
പുതുവര്‍ഷം പിറന്നപിന്നാലെ OMKV
കൊച്ചിയിലേക്ക്
സ്ഥലംമാറിവന്നിട്ടിതുവരെയായിട്ടും
ഫോര്‍ട്ട്കൊച്ചിയിലെ
പുതുവര്‍ഷാഘോഷം എടുക്കാത്തതിന്റെ
ആകാംക്ഷയോടെയാണ് ഇന്നലെ
അവിടേക്ക് തിരിച്ചത്.
ഒട്ടേറെ
വര്‍ഷങ്ങളായി ബീച്ചില്‍
നടന്നിരുന്ന ആഘോഷം ഫിഫ അണ്ടര്‍
17
ഫുട്ബോള്‍
ലോകകപ്പിനായി പുല്ലുപിടിപ്പിച്ച
മൈതാനിയിലേക്ക് മാറ്റിയിരുന്നു.
ബീച്ച്
കടലെടുത്തു പോയതാണ് ഈ
മാറ്റത്തിനുകാരണം.
ഏതായാലും
വലിയ ജനസമുദ്രത്തിനിടയിലൂടെ
ഒന്നരമണിക്കൂര്‍ നിരങ്ങിയുള്ള
യാത്രക്കുശേഷം എന്നെയും
വഹിച്ചുള്ള വാഹനം അവിടെയെത്തി.
മൊബൈല്‍
നെറ്റ്‌വര്‍ക്ക് ജാം ആകാന്‍
സാധ്യതയുണ്ടെന്നും ജനത്തിരക്ക്
വളരെയേറിയാല്‍ തിരിച്ചുപോക്ക്
ബുദ്ധിമുട്ടാകുമെന്നും
അതിനാല്‍ വാഹനം മട്ടാഞ്ചേരി
വഴിയിലേക്ക് തിരിച്ചിട്ടുകൊള്ളാന്‍
ഡ്രൈവര്‍ക്ക് മുന്നറിയിപ്പും
കൊടുത്തു.
വൈകീട്ട്
ഏഴുമണിമുതല്‍ പടമെടുപ്പുതുടങ്ങി.
ഒന്‍പതുമണി
ആയതോടെ പത്രത്തിന്റെ ഫസ്റ്റ്
എഡിഷനുകളിലേക്കുള്ള ചിത്രമൊക്കെ
ഫയല്‍ചെയ്തു കഴിഞ്ഞു.
ഇനി
12മണിക്കു
ക്രിസ്മസ് സാന്റാക്ലോസിനു
തീകൊളുത്തുന്ന ചടങ്ങാണുള്ളത്.
ഇതിനു
കാത്തിരിക്കുന്നതിനിടെ,
മൈതാനിയില്‍
തമ്പടിച്ചിരിക്കുന്ന
ആയിരക്കണക്കിനു ജനങ്ങള്‍
ഇന്റര്‍നെറ്റ് ഇഴയുകയും
കിട്ടാതാകുകയുമൊക്കെ ചെയ്തതോടെ
അവനവന്റെ മൊബൈല്‍ കമ്പനികളെയും
അംബാനിയെയുമൊക്കെ സ്മരിക്കുന്നുണ്ട്.
ഇതോടെ
രാത്രി 12ന്
എല്ലാവരും കൂട്ടത്തോടെ
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന
സമയം എനിക്ക് ഓഫീസിലേക്ക്
ചിത്രം അയക്കാന്‍ കഴിയില്ലെന്ന്
ഉറപ്പ്.
അതിനെ
പ്രതിരോധിക്കാനുള്ള വഴി
ഇവിടെ നെറ്റ്‌വര്‍ക്ക് വരുന്ന
ടവറിന്റെ സിഗ്നല്‍പരിധിയില്‍
നിന്നും മാറി ചിത്രം അയക്കുക
എന്നതാണ്.
അങ്ങനെ
കാത്തിരുന്ന് 11.59ന്
പാപ്പാഞ്ഞിക്കു തീകൊളുത്തി.
ആയിരങ്ങള്‍
മൊബൈല്‍ ഫോണുയര്‍ത്തി ആ
ദൃശ്യത്തെ സല്യൂട്ട് ചെയ്തു.
ഒരുമിനിറ്റിനുള്ളില്‍
ചിത്രം പകര്‍ത്തിയ സ്ഥലത്തുനിന്നും
പുതുവര്‍ഷപുലരി പിറന്ന
വേളയില്‍ 15കിലോ
ഭാരം വരുന്ന ക്യാമറാ ഉപകരണങ്ങളുമായി
ജനക്കൂട്ടത്തിനിടയിലൂടെ
ഓട്ടം തുടങ്ങി.
ലക്ഷ്യം
അടുത്ത മൊബൈല്‍ ടവര്‍
പരിധിയിലേക്ക് എത്തുക.
ബിനാലെ
നടക്കാറുള്ള ആസ്പിന്‍വാള്‍
ഹൗസിന് സമീപമാണ് കാറുള്ളത്.
അവിടെയെത്തി
കാര്‍ കണ്ടെങ്കിലും ഡ്രൈവറെ
കാണാനില്ല.
മൊബൈലില്‍
കിട്ടുന്നുമില്ല.
പത്രത്തിന്റെ
ഡെഡ്‌ലൈന്‍ സമയമാണ്.
ചിത്രം
എത്രയും വേഗം എത്തിച്ചേ
മതിയാകൂ.
അവിടെനിന്നും
ഓടി കടല്‍ക്കരയിലേക്കു ചെന്ന്
ഒരു ഒരു നെറ്റ്‌വര്‍ക്ക്
ഓണ്‍ചെയ്തു വലിഞ്ഞുനീങ്ങി
പോകുന്നതല്ലാതെ 12
എംബിയുള്ള
ചിത്രം ലോഡ് ആകുന്നില്ല.
അടുത്ത
മൊബൈല്‍ കമ്പനിയുടെ
നെറ്റ്‌വര്‍ക്ക് ഇത്തിരിക്കൂടി
ഭേദപ്പെട്ടതായിരുന്നു.
അപ്പുറത്തെ
കരയില്‍നിന്നുമെത്തുന്ന
സിഗ്നല്‍ ബലത്തില്‍ ചിത്രം
ഓഫീസിലെത്തി.
തിരിച്ചുവീണ്ടും
കാറിനടുത്തേക്ക്.
അപ്പോഴും
ഡ്രൈവര്‍ എത്തിയിരുന്നില്ല.
കുറെ
കഴിഞ്ഞപ്പോള്‍ വിയര്‍ത്തുകുളിച്ച്
അദ്ദേഹം ഓടിവരുന്നു.
‘മൊബൈല്‍
കിട്ടുന്നില്ല സാര്‍,
ഞാന്‍
ജനക്കൂട്ടത്തില്‍ കുടുങ്ങിപ്പോയി’
എന്നൊക്കെയായിരുന്നു
വിശദീകരണങ്ങള്‍.
ഏതായാലും
നിങ്ങളെന്നെ OMKV
ആക്കി.
അതെ!
‘ഓടുന്ന
മനുഷ്യനെ കണ്ടോ വെളുപ്പിന്
’ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
അല്ലാതെ
നിങ്ങള്‍ ഉദ്ദേശിച്ചപോലെ..ശ്ശെ!..
By Josekutty Panackal
#BehindThePhoto
#BehindThePicture #MyLifeBook #CrazyPhotography
2017, ഡിസംബർ 26, ചൊവ്വാഴ്ച
ലക്ഷ്യം അങ്ങനെ! ഫലം ഇങ്ങനെ!
ചില
ചിത്രങ്ങള്‍ അങ്ങിനെയാണ്
പ്രതീക്ഷിക്കാത്തതാകും ആ
നിമിഷത്തില്‍ സംഭവിക്കുക.
ന്യൂ ഇയര്‍
കാര്‍ണിവലിനൊരുങ്ങിയ
ഫോര്‍ട്ടുകൊച്ചിയുടെ വാര്‍ത്താ
ചിത്രം എന്തെങ്കിലും എടുക്കാമെന്ന
പ്രതീക്ഷയിലാണ് ക്രിസ്മസ്
തലേന്ന് അവിടെയൊന്നു കറങ്ങിയത്.
വിവിധരാജ്യങ്ങളില്‍
നിന്നും എത്തിയ ഒട്ടേറെ
വിദേശികള്‍ നടപ്പാതകളിലൂടെ
അങ്ങിങ്ങായി നടക്കുന്നുണ്ട്.
കൂട്ടത്തില്‍
ഭേദപ്പെട്ടൊരു സംഘത്തെ
ശ്രദ്ധയില്‍പെട്ടപ്പോള്‍
അലങ്കരിച്ച തോരണങ്ങളും
മുകളില്‍ തൂങ്ങുന്ന നക്ഷത്രവും
ഉള്‍പ്പെടുത്തി ചിത്രമെടുക്കാമെന്ന്
വിചാരിച്ച് അല്‍പം മുന്‍പിലായി
വാഹനം നിറുത്തി.
അവിടെ നില്‍ക്കുന്ന
ഓട്ടോറിക്ഷാ ഡ്രൈവര്‍
ഫുട്പാത്തിലേക്ക് കാലെടുത്തുവച്ച്
സിഗരറ്റൊക്കെ വലിച്ചു
നില്‍ക്കുന്നുണ്ട്.
വിദേശികള്‍ ഇതുവഴി
നടന്നുവരുമ്പോള്‍ ഇദ്ദേഹം
കാല്‍ വലിക്കുമോ അതോ അങ്ങിനെതന്നെ
വയ്ക്കുമോ എന്നതായിരുന്നു
എന്റെ ശ്രദ്ധ. അവര്‍
നടന്ന് അവിടെയെത്തിയപ്പോള്‍
സിഗരറ്റ് ഒളിപ്പിക്കുന്ന
ദൃശ്യമാണ് തെളിഞ്ഞത്.
അങ്ങനെ പ്രതീക്ഷിക്കപ്പെടാത്ത
ഒരു ചിത്രവുമായി മടങ്ങി.
By Josekutty Panackal
#BehindThePhoto #BehindThePicture #NewsPhoto
2017, ഡിസംബർ 12, ചൊവ്വാഴ്ച
കര്‍ത്താവേ: മിന്നിച്ചേക്കണേ.... !!!
കര്‍ത്താവേ: മിന്നിച്ചേക്കണേ.... !!! ഇപ്പോള്‍
സ്ഥിരമായി കേള്‍ക്കാറുള്ളൊരു
വാക്കുകളാണിത്.
കൊച്ചിയിലേക്ക്
സ്ഥലംമാറ്റംകിട്ടി
എത്തിയ കാലത്താണ്
ശരിക്കും കര്‍ത്താവ് മിന്നിച്ചു
സഹായിച്ച അനുഭവം ഉണ്ടായത്.
ഇരുട്ടുകനത്ത
രാത്രികളിലൊന്നില്‍
ബാര്‍ജ് (ചരക്കുമായി
പോകുന്ന ചെറുകപ്പല്‍)
കൊച്ചി
വെണ്ടുരുത്തി പാലത്തില്‍
വന്നിടിച്ചു.
അറിവുകിട്ടിയപാടെ
നേരെ പാലത്തിലേക്ക്
കുതിച്ചു.
സ്ഥലത്ത്
തീരെ വെളിച്ചമില്ല രണ്ട്
പാലത്തില്‍ ഏതിലാണ്
ഇടിച്ചതെന്ന്കനത്ത
മഴയ്ക്കിടെ
അങ്ങുമിങ്ങുമെല്ലാം നോക്കി.
അവസാനം
ഇടിച്ച സ്ഥലമൊക്കെ
കണ്ടെത്തി കൂറ്റാക്കൂറ്റിരുട്ടത്ത്
ഫ്ലാഷൊക്കെയിട്ടു പടമെടുത്തു.
മഴത്തുള്ളിക്കും
ഇരുട്ടിനുമൊക്കെ അപ്പുറം
കടന്ന് ബാര്‍ജിനെ മുഴുവനായി
ഉള്‍ക്കൊള്ളാന്‍ പാവം ഫ്ലാഷിന്
കരുത്തില്ല.
അങ്ങനെ
വിഷണ്ണനായി നില്‍ക്കുമ്പോഴാണ്
ഡ്രൈവറുടെ വക ഡയലോഗ് എത്തിയത്.
‘എന്തൊരു
മിന്നലാ കര്‍ത്താവേ’ പാലത്തില്‍
നിന്ന് ഞങ്ങളെ ഇടിവെട്ടാതെ
കാത്തോണേ’.
എന്നാല്‍പിന്നെ
കര്‍ത്താവു തന്ന ഫ്ലാഷാകട്ടെ
പടം പിടിക്കാന്‍ എന്നുകരുതി
ക്യാമറയിലെ ഐഎസ്ഒ സംവിധാനമൊന്ന്
കയറ്റിപിടിച്ചു.
പിന്നീടെത്തിയ
മിന്നലില്‍ ബാര്‍ജുമാത്രമല്ല
കൊച്ചി കായലും അങ്ങേക്കരയും
വരെ തെളിഞ്ഞുവന്നു.
അതില്‍
ക്ലിക്കും വീണു.
അങ്ങനെ
മിന്നുന്നതിനു മുന്‍പും
പിന്‍പും എടുത്ത ചിത്രങ്ങളില്‍
കര്‍ത്താവു മിന്നിച്ച പടമാണ്
പിറ്റേന്നത്തെ പത്രത്തില്‍
കയറിയത്.
By Josekutty Panackal
#MyLifeBook
#BehindThePicture #barge #Ship #accident #VenduruthiBridge #Kochi
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...
-
വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത് . 1972 ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത...