പ്രിയ സുഹൃത്തുക്കളേ
പങ്കുവയ്ക്കുമ്പോഴാണല്ലോ മധുരം കൂടുക. എന്റെ വളര്‍ച്ചയില്‍ പങ്കാളികളായ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. എന്നെ നേരിട്ട് അറിയാവുന്നവരും അറിയാത്തവരുമായ ഒട്ടേറെ ആളുകള്‍ ഈ സൗഹൃദ കൂട്ടായ്മയില്‍ ഉണ്ടെന്ന് അറിയാം. സമൂഹമാധ്യമ കൂട്ടായ്മയില്‍ പങ്കാളിയാകുന്നതിന് മുന്‍പ് പുരസ്കാര വേളയില്‍ ഫോണ്‍ കോളുകളിലൂടെയും കത്തുകളിലൂടെയും ടെലഗ്രാമിലൂടെയുമൊക്കെയാണ് ആളുകള്‍ അഭിനന്ദനം ചൊരിഞ്ഞിരുന്നതെങ്കില്‍ ഇന്നത് വാട്സാപ്, ഫേസ്ബുക്ക്, എസ്എംഎസ് എന്നിവയിലേക്കെല്ലാം മാറിയെന്നു മാത്രം. ഇലക്ട്രോണിക് ഫോര്‍മാറ്റിലാണെങ്കിലും നിങ്ങളയച്ച ഓരോ അഭിനന്ദനവും വിമര്‍ശനവുമെല്ലാം ഹൃദയത്തില്‍ സ്വീകരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകനും ബാച്ച് മേറ്റുമായ ശ്രീ. ആര്‍. എസ്. ഗോപനും സഹോദര സ്ഥാപനമായ എംഎംടിവിയിലെ അനില്‍ ഇമ്മാനുവലിനുമൊപ്പം റെഡ് ഇങ്ക് പുരസ്കാരങ്ങള്‍ കഴിഞ്ഞ ദിനമാണ് മുംബൈയില്‍ ഏറ്റുവാങ്ങിയത്. ഫോട്ടോ ജേണലിസത്തിന്റെ പുരസ്കാരം സമ്മാനിക്കാന്‍ ബംഗ്ലാദേശിലെ വിഖ്യാത മാധ്യമ ഫൊട്ടോഗ്രഫര്‍ ഷാഹിദുല്‍ ആലവും എത്തിയത് അഭിമാനം പകരുന്നു. പുരസ്കാരം എന്നത് ലോകത്തെ ഏറ്റവും മികച്ചതിന് നല്‍കുന്നതല്ല എന്നും ഞാന്‍ മനസിലാക്കുന്നു. വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ നിശ്ചിത സമയം എത്തിയവയില്‍ അവര്‍ക്ക് മികച്ചതെന്ന് തോന്നിയത് ആ അവസരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നു. മറ്റൊരവസരത്തില്‍ ചിലപ്പോള്‍ അങ്ങനയാവണമെന്നുമില്ല. ഉസൈന്‍ ബോള്‍ട്ടാണ് ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ എന്നു പറയപ്പെടുമ്പോഴും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാട്ടുമൃഗങ്ങളെ വേട്ടയാടാന്‍ അതിലും വേഗത്തിലോടുന്നവരും ഉണ്ടെന്ന കാര്യവും നമുക്ക് ഓര്‍മ്മിക്കാം. പക്ഷേ അവരാരും ഒളിംപിക്സ് എന്ന മത്സരത്തില്‍ പങ്കെടുത്ത് കഴിവു തെളിയിച്ചവരല്ല. അതിനാല്‍ത്തന്നെ രേഖപ്പെടുത്താത്ത ഒരു റെക്കോര്‍ഡും റെക്കോര്‍ഡുകളല്ല എന്നതും ഈ അവസരത്തില്‍ സ്മരിക്കട്ടെ.
നന്ദിയോടെ, ജോസ്കുട്ടി പനയ്ക്കൽ.
#Thanks #RedInkAwards

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ