തിങ്കളാഴ്ച വിശ്രമ ദിനമായി നമ്മൾ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. വിശ്രമദിനമാണെങ്കിലും തീർത്തും കിടന്ന് വിശ്രമിക്കണമെന്ന് അതിന് അർത്ഥമില്ല. ചെറുതായി വാം അപ് ചെയ്യുന്നത് ഇതുമായുള്ള നമ്മുടെ ബന്ധം വിട്ടുപോകാതിരിക്കാൻ സഹായിക്കും. ഇതിനായി രണ്ടുകിലോമീറ്റർ ദൂരം നടന്നാലും മതി. കാലിന് വേദനയൊക്കെയുണ്ടെങ്കിൽ അതെല്ലാം ഈ ദിനത്തിൽ പരിഹരിക്കണം. കാരണം ഇനിയുള്ള ദൂരം താണ്ടാൻ എക്സ്ട്രാ കരുത്ത് വേണം. ഓട്ടം തുടങ്ങും മുൻപ് ചെയ്യാനുള്ള സ്ട്രെച്ചിങ് എക്സർസൈസുകൾകൂടി പഠിക്കാൻ ഈ ദിനം ഉപകാരപ്പെടുത്തുക. ഏഴുകിലോമീറ്റർ ദൂരം പിന്നിട്ട നിങ്ങൾക്ക് ഇനിയൊരു ക്വിക്ക് സ്റ്റാർട്ട് നല്ലതല്ല. നടന്നുകൊണ്ടുതന്നെ കാലിന്റെ മസിലുകൾക്ക് ബലം കിട്ടുന്ന വ്യായാമം ചെയ്യാൻ പരിശീലിക്കുക. ഉദാഹരണമായി കൈകൾ രണ്ടും അരയിൽകുത്തി സാധാരണ നടക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി കാലുകൾ നീട്ടിവച്ച് മുൻകാലിന്റെ മുട്ട് മടക്കി മുന്നോട്ട് പോകുക. വീട്ടിൽ ചെറിയൊരു കയറോ, സ്കിപ്പിങ് വള്ളിയോ ഉണ്ടെങ്കിൽ അതിനുമുകളിൽക്കൂടി ചാടിയും കാൽബലം കൂട്ടാം. ഇതൊന്നും കഴിയുന്നില്ലെങ്കിൽ പാട്ടുവച്ചിട്ട് വെറുതെ ചാടിക്കൊള്ളൂ... അല്ലെങ്കിൽ നടക്കല്ലുകൾ സ്പീഡിൽ കയറിക്കൊള്ളൂ.. ഉഗ്രൻ വ്യായാമമാണത്.
മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.