#SimonBritto #SeenaBhasker #KAIENIYA #Daugher #MyLifeBook #BehindThePhoto #BehindThePicture
കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
2019, ജനുവരി 3, വ്യാഴാഴ്‌ച
നക്ഷത്രങ്ങള്‍ കരയാറില്ല
2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച
പേസിന്റെ ബേസ്
ഒക്ടോബര്‍ മാസത്തെ പഴയകാലത്തെക്കുറിച്ച് ഫേസ്ബുക്ക് ഓര്‍മ്മിപ്പിച്ചപ്പോള്‍ എട്ടുകൊല്ലം മുന്‍പെടുത്ത ഈ ചിത്രത്തിനു പിന്നിലെ കഥ പറയാമെന്നു തോന്നി. 2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ടെന്നിസ് മിക്സഡ് ഡബിള്‍സ് ഫൈനല്‍. ലിയാണ്ടര്‍ പേസും സാനിയ മിര്‍സയുമാണ് ഇന്ത്യക്കുവേണ്ടി കളത്തില്‍. കരീബിയര്‍ ദ്വീപുസമൂഹത്തിലെ സെന്റ് ലൂസിയ രാജ്യക്കാരാണ് എതിരാളികള്‍. മത്സരം ഇന്ത്യ ജയിച്ചു. സന്തോഷം പങ്കുവച്ച് ആരാധകര്‍ക്കായി ടെന്നിസ് ബോളുകള്‍ സാനിയ കളത്തില്‍ നിന്നും ഗ്യാലറിയിലേക്ക് അടിച്ചുകൊടുത്തു. ബോളുകള്‍ കിട്ടിയവര്‍ ആഘോഷപൂര്‍വം അതു കൈക്കലാക്കി. പ്രസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലത്തുനിന്നും കളിയുടെയും അതിനു ശേഷമുള്ള ആഘോഷത്തിന്റെയും ചിത്രം എടുത്തതോടെ ഇനി എനിക്കും കളം വിടാം. ലിയാണ്ടറും സാനിയയും വിയര്‍പ്പൊക്കെ ഒപ്പി മടങ്ങുകയാണ്. ഗെയിംസിന്റെ ഒഫിഷ്യല്‍ ബ്രോഡ്കാസ്റ്റര്‍ നമ്മുടെ സ്വന്തം ദൂരദര്‍ശനാണ്. പക്ഷേ ക്യാമറയൊക്കെ മിക്കവാറും കൈകാര്യം ചെയ്യുന്നതാകട്ടെ സായിപ്പന്മാരും. ലിയാണ്ടറിന്റെ തിരിച്ചുപോക്ക് ചിത്രീകരിക്കുന്നതിനിടയില്‍ അരികിലെ ബോര്‍ഡിലിടിച്ചു ദാ കിടക്കുന്നു ഒരു ക്യാമറാമാന്‍. വെടിയുണ്ടപോലെ വരുന്ന ബോളുകളെ തിരിച്ചയക്കുന്ന വേഗതയോടെ അദ്ദേഹം താഴെവീഴുന്നതിനു മുന്‍പ് ക്യാമറമാനെയും ക്യാമറയെയും ലിയാണ്ടര്‍ താങ്ങി നിറുത്തി. ഭീകരാക്രമണ ഭയമുണ്ടായിരുന്ന സമയമായതിനാല്‍ സാനിയ മിര്‍സ പേടിച്ചരണ്ട് ‘എന്നെ കൊല്ലല്ലേ’എന്ന ഭാവത്തില്‍ അരികിലൂടെ ഓടിയകന്നു. ഏതായാലും കളിയും അതിനുശേഷമുള്ള ആഘോഷത്തേക്കാളും രസകരമായ ഒരു ചിത്രമായി അതുമാറുകയായിരുന്നു. ബെയ്ജിങ്ങില്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പിനുശേഷം ഉസൈന്‍ ബോള്‍ട്ട് വിജയാഘോഷം നടത്തുന്നതിനിടെ പിന്നില്‍ നിന്നും ക്യാമറയുമായി വന്ന് ഇടിച്ചുവീഴ്ത്തിയ ക്യാമറാമാന്‍ മുതല്‍ നമ്മുടെ മുഖ്യന്റെ നെഞ്ചത്ത് മൈക്ക് കുത്തിയ സംഭവം വരെ ഉണ്ടായപ്പോള്‍ ഇക്കാര്യവും ഓര്‍മ്മയിലെത്തിയിരുന്നു. By Josekutty Panackal
#LeanderPaes #SaniaMirza #CameraMan #Fall #CommonWealthGames #Delhi2010 #MyLifeBook #BehindThePhoto #BehindThePicture
2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച
ക്യാമറക്കു മുന്നില്‍

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച
ഫ്ലാഷില്ലാതെ രാഹുല്‍
ക്യമാറയിലെ ഫ്ലാഷ് ഉപയോഗിക്കുന്നതില്‍ ഏറ്റവും പിശുക്ക്കാണിക്കുന്ന ഒരു വിഭാഗമാണ് പത്രഫൊട്ടോഗ്രഫര്‍മാര്‍. അനര്‍ഘ നിമിഷങ്ങളെ അതിന്റെ യഥാര്‍ഥ വെളിച്ചത്തില്‍ അവതരിപ്പിക്കാനാണ് അവര്‍ ഈ കൃത്രിമവെളിച്ചത്തെ ഒഴിവാക്കി നിറുത്തുന്നത്. പ്രളയദുരിതത്തിലാഴ്ന്നവരെ കാണാന്‍ കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ ഫ്ലാഷുണ്ടാക്കിയ പൊല്ലാപ്പാണ് ഈ കുറിപ്പില്‍.
കൊച്ചി നെടുമ്പാശേരി അത്താണി അസീസി സ്കൂളാണ് എനിക്ക് ചിത്രം എടുക്കാന്‍ അനുവദിച്ചുകിട്ടിയ സ്ഥലം. അവിടെ അദ്ദേഹം എത്തുന്നതിന് വളരെമുന്‍പേ പൊലീസ് നല്‍കിയ പ്രത്യേക പാസൊക്കെ കരസ്ഥമാക്കി ചെന്നു. ഗേറ്റില്‍ പതിവുപോലെ ശരീരവും ക്യാമറാബാഗുമൊക്കെ പരിശോധിക്കുന്നുണ്ട്. എന്റെ ഊഴം എത്തിയപ്പോള്‍ എസ്പിജി ഉദ്യോഗസ്ഥന്‍ ഫ്ലാഷ് അടിച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടു. ബാഗില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്ന ഫ്ലാഷ് ക്യാമറയിലേക്ക് ഘടിപ്പിച്ച് ഫ്ലാഷ് അടിച്ചു. ഒന്നടിച്ചു രണ്ടടിച്ചു മൂന്നടിച്ചു. ഫ്ലാഷ് കത്തുന്നില്ല. ബാറ്ററി ചാര്‍ജു തീര്‍ന്നതാണോയെന്ന് ശങ്കിച്ചെങ്കിലും അതിന്റെ പവര്‍ നല്ലരീതിയില്‍ കത്തിനില്‍ക്കുന്നുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ആകെ രണ്ടുദിവസം മാത്രമാണ് ഫ്ലാഷ് പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. പ്രളയദിനങ്ങളിലൊന്നും ഫ്ലാഷ് പുറംലോകം കണ്ടിട്ടില്ല. സംഗതി തകരാറിലായെന്ന് മനസിലായി. ‘ഫ്ലാഷ് നോട്ട് വര്‍ക്കിങ്’ മറുപടിയില്‍ ഹിന്ദിക്കാരന്‍ എസ്പിജിക്ക് ആകെ സംശയം. കത്താത്ത ഫ്ലാഷുമായി പത്രക്കാരന്‍ ചിത്രം എടുക്കാന്‍ വരികയോ? കേരള പൊലീസിലെ ഉദ്യോഗസ്ഥനോട് ബാഗ് ആകെ പരതാന്‍ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ പരിശോധനക്കിടെയാണ് ഹൈബി ഈഡന്‍ എംഎല്‍എ അതുവഴി വരുന്നത്. ‘വിട്... വിട്…മനോരമയുടെ ആളാണ്…’ എംഎല്‍എ പറഞ്ഞപ്പോള്‍ ചെറു ചിരിയോടെ അദ്ദേഹം പരിശോധന അവസാനിപ്പിച്ചു. വൈകീട്ട് ആറിനുശേഷമേ രാഹുല്‍ അവിടെയെത്തുകയുള്ളുവെന്ന് അറിവുകിട്ടി. ഫ്ലാഷിന്റെ ആവശ്യം ഏറിവരുന്ന അവസരം. പരിപാടി സ്കൂളിനുള്ളിലെ ഹാളിലാണ്. വീണ്ടും കേരള പൊലീസിന്റെ ഒരു സംഘത്തെക്കൂടി മറികടക്കേണ്ടതുണ്ട്. അവരോട് ആദ്യമേ തന്നെ പറഞ്ഞു ‘ഫ്ലാഷ് അടിക്കാന്‍ പറയരുത് അത് കത്തുന്നില്ല, വേണമെങ്കില്‍ ഫോട്ടോയെടുത്തു കാണിക്കാം. ’( ഫ്ലാഷിലൂടെ പൊട്ടുന്ന ബോംബ് എവിടെയെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോയെന്തോ!!) വീണ്ടും പരിശോധനക്കുശേഷം ഹാളിനകത്തേക്ക്.
മറ്റുപത്രത്തില്‍നിന്നും എത്തിയ ഫൊട്ടോജേണലിസ്റ്റുകളുടെ ക്യാമറയില്‍ എന്റെ ഫ്ലാഷ് ഫിറ്റ്ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. ഇല്ല! ഫ്ലാഷ് തകരാര്‍ തന്നെ. ഇനി ഹാളിലെ ട്യൂബ് വെളിച്ചത്തില്‍ ചിത്രം എടുക്കുകയേ നിര്‍വാഹമുള്ളു. ആദ്യപടിയായി വെളിച്ചത്തെ ചിത്രത്തിലാക്കുമ്പോള്‍ വര്‍ദ്ധിപ്പിക്കുന്ന ഐഎസ്ഒ സംവിധാനം ഉയര്‍ത്തി. ഷട്ടര്‍സ്പീഡ് താഴ്ത്തി ആരെങ്കിലും ഫ്ലാഷടിക്കുമ്പോള്‍ അതിന്റെ ഗുണം എനിക്കുകൂടി കിട്ടത്തക്ക രീതിയിലേക്ക് ക്യാമറയെ സജ്ജമാക്കി. ആറരയോടെ രാഹുല്‍ എത്തി. ക്യാംപിലെ കുറച്ചുപേരോടു കുശലമൊക്കെ ചോദിച്ചു മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തിന് തൊട്ടുമുന്‍പായി മടങ്ങി പോകാനൊരുങ്ങി. സദസിന്റെ ഏറ്റവും പിന്നിലിരുന്ന വരിയിലെ ഒരു വയോധിക മോനേ.. മോനേ.. എന്ന് ഉറക്കെ വിളിച്ചു. ആ വിളി രാഹുല്‍ കേട്ടു. ഏറ്റവും പിന്നിലായതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ തൊട്ടടുത്ത്. പിന്നെ തള്ളല്‍, വലിക്കല്‍ എസ്പിജി വക പ്രകടനം. ഇതിനിടയില്‍ ആരൊക്കെയോ ചറപറാ അടിച്ച ഫ്ലാഷിന്റെ ബലത്തില്‍ ആ മുത്തശ്ശിയുടെ പരിവേദനത്തിന്റെ പാരമ്യത്തിലെ ചിത്രംതന്നെ എന്റെ ഫ്രെയിമില്‍.
ജോസ്കുട്ടി പനയ്ക്കല്‍
02.09.2018
#MyLifeBook #BehindThePhoto #BehindThePicture

2018, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച
പ്രളയദിന കുറിപ്പുകള്‍
ഈ പ്രളയത്തില്‍ ഞാന്‍ കണ്ടത്.
* ആര്‍ക്കും എപ്പോഴും വാഹനത്തില്‍ സൗജന്യമായി ലിഫ്ട് നല്‍കാന്‍ തയ്യാറായ നൂറുകണക്കിനു വാഹനഉടമകളെ...
* ഡ്യൂട്ടി ടൈം എന്നത് എത്രമണിക്കൂറെന്ന് ഓര്‍മ്മയില്‍ പോലുമില്ലാതെ ജോലിചെയ്ത സേവന മേഖലയിലെ ഉദ്യോഗസ്ഥരെ..
* നാട് മുങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ വെള്ളം കയറിയില്ല, അതിനാല്‍ വൈദ്യുതിയും ഫോണും പത്രവുമൊക്കെ തനിക്ക് കൃത്യമായി ലഭിക്കണമെന്ന് പ്രളയദിനത്തില്‍ വാശിപിടിച്ചവരെ…
* ഉന്നത ജാതിക്കാരനായതിനാല്‍ മറ്റുള്ളവര്‍ക്കൊപ്പം രക്ഷാബോട്ടില്‍ കയറാതെ രണ്ടുദിനം പട്ടിണികിടന്നശേഷം ഏതെങ്കിലും ബോട്ടില്‍ രക്ഷപെടുത്തൂ… എന്ന് കേണവരെ...
* കയ്യില്‍ എടിഎം കാര്‍ഡും അക്കൗണ്ടില്‍ കാശും മൊബൈലിന് റേഞ്ചും ഉള്ളതിനാല്‍ ദുരിതാശ്വാസക്യാംപിലെ ഭക്ഷണത്തിന് പകരം ഊബര്‍ ഈറ്റ്സിലും സ്വിഗ്ഗിയിലും ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണം എത്തുമെന്ന് വിശ്വസിച്ചവരെ...
* പുതിയ തുണിത്തരങ്ങള്‍ ക്യാംപില്‍ എത്തിയപ്പോള്‍ തനിക്ക് ചുവന്ന ജീന്‍സ് തന്നെ വേണമെന്ന് വാശിപിടിച്ചവരെ...
2018 ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതത്തിലാഴ്ന്നവരുടെയും അതിജീവിച്ചവരുടെയുംഅവരെ കൈപിടിച്ചുയര്‍ത്തിയവരെയും എല്ലാം നമ്മള്‍ കണ്ടുകഴിഞ്ഞു. ഇനിയും ദുരിതങ്ങളുടെ വ്യാപ്തി പുറത്തുവരാനുമിരിക്കുന്നു. ഈ ദുരിതദിനങ്ങളുടെ വാര്‍ത്താചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞ ഒരാഴ്ച പേരാടിയത് ന്യൂസ് ഫൊട്ടോഗ്രഫി ജീവിതത്തിലെ മറ്റൊരു അധ്യായം തന്നെയായിരുന്നു. ദുരിതങ്ങള്‍ കടന്നുവരാത്ത ‘സേഫ് സോണിലിരുന്ന്’ ടിവിയിലൂടെയും പത്രത്തിലൂടെയും മൊബൈലിലൂടെയുമെല്ലാം ഇത് കണ്ടവരില്‍ ചിലരെങ്കിലും ഇത് പകര്‍ത്താനെത്തിയവരെയും സ്മരിച്ചിരിക്കുമെന്ന് തീര്‍ച്ച. ആ അനുഭവ നാളുകളിലൂടെ ഒരു യാത്ര.
ഒന്നാംദിനം ഓഗസ്റ്റ് 16:
ഒരുമണിക്കൂര്‍ അവിടെ ചിലവഴിച്ചപ്പോഴേക്കും കമ്പനിപ്പടിയുടെ അങ്ങേക്കരയില്‍ നിന്നും മറ്റ് മാധ്യമങ്ങളിലെ ചിലര്‍ ഇങ്ങേക്കരയിലേക്ക് ബസില്‍ കയറിയെത്തി. ഇപ്പുറം കടക്കാതെ ചിലര്‍ മറുവശത്തുതന്നെ നില്‍ക്കുകയാണെന്ന് ഇവരില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. ചിലയുവാക്കള്‍ അപ്പോഴേക്കും വള്ളവും വലിയ ക്യാനുകള്‍ കൂട്ടിക്കെട്ടിയ ചങ്ങാടവുമൊക്കെയായി രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിലൊന്നും കയറിക്കൂടി രക്ഷായാത്രക്ക് പോകേണ്ടതില്ല എന്ന തീരുമാനവും എടുത്തു. കാരണം എന്റെ സ്ഥലംകൂടി രക്ഷതേടിയെത്തുന്ന ഒരു വ്യക്തിക്ക് ഉപകരിച്ചേക്കാം. രക്ഷപെട്ടെത്തുന്ന ഒരു ജീവനാണ് വലുത് ചിത്രമല്ലല്ലോ.
കനത്തുപെയ്യുന്ന മഴയ്ക്ക് ഒരു ശമനവും വന്നിട്ടില്ല. ആദ്യം നിറുത്തിയ ലോറിയില്‍ കയറി. പിന്നാലെ ഒട്ടേറെപേര്‍ ഓടിയെത്തുന്നുണ്ട്. വലിയലോറി ആയതിനാല്‍ മിക്കവര്‍ക്കും ലോഡ് കയറ്റുന്ന സ്ഥലത്തേക്ക് കയറാന്‍ കഴിയുന്നില്ല. ക്യാമറ ബാഗിലേക്കിട്ട് ഇരുപതോളം പേരെ വലിച്ചുകയറ്റി. ആ ലോറി നെടുമ്പാശേരി കവലയിലെത്തിയതോടെ എല്ലാവരോടും ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ഇനി അടുത്ത ലോറി പിടിക്കണം. നേരം ഇരുട്ടിത്തുടങ്ങി. ഏതോ തമിഴ്നാട് ലോറി കുറെ ആളുകളെക്കയറ്റി എത്തി, കൊരട്ടിവരെ ഉണ്ടാകുമെന്ന് മുന്‍പില്‍നില്‍ക്കുന്നയാള്‍ പറഞ്ഞു. അങ്കമാലിയില്‍ എത്തിയപ്പോഴതാ രാവിലെ പോയപ്പോള്‍ ഇല്ലാതിരുന്നു മറ്റൊരു വൈതരണികൂടി. ദേശീയപാതയില്‍ കോതകുളങ്ങരയില്‍ 200മീറ്റര്‍നീളത്തില്‍ വെള്ളക്കെട്ടും കനത്ത ഒഴുക്കും. അതും ഇതേലോറിയുടെ ബലത്തില്‍ മറികടന്ന് താഴെയിറങ്ങി 100രൂപയുടെ നോട്ട് ഡ്രൈവറുടെ കയ്യില്‍ പിടിപ്പിച്ചെങ്കിലും അദ്ദേഹം കൈകൂപ്പി അത് തിരികെ തന്നു. ആ തമിഴ് ഡ്രൈവറും മലയാളി മക്കളെ ചേര്‍ത്തുപിടിച്ചു തന്റെ കടമ നിര്‍വഹിക്കുകയായിരുന്നു. വീട്ടില്‍ കറന്റുപോയിരിക്കുന്നു. ഇന്‍വെര്‍ട്ടറിന്റെയും ഡാറ്റാകാര്‍ഡിന്റെയും ബലത്തില്‍ രാത്രി ഒന്‍പതുമണിയോടെ ചിത്രങ്ങള്‍ ഓഫിസിലെത്തിച്ചു.
രണ്ടാംദിനം: ഓഗസ്റ്റ് 17
വരുന്ന വഴിയില്‍ വെള്ളം പൊങ്ങിയെത്തുന്നതിന് സമീപം മൂന്ന് ആടുകളെ കെട്ടിയിട്ടിരിക്കുന്നത് കണ്ടിരുന്നു. നേരെപോയി അവയുടെ കയര്‍ അഴിച്ചുവിട്ടു. ഹെലികോപ്റ്റുകള്‍ തലങ്ങുംവിലങ്ങും പായുന്നുണ്ട്. ഇന്ന് വീട്ടില്‍ നിന്നും ഇറങ്ങിയതുതന്നെ ബര്‍മുഡയും വള്ളിച്ചെരുപ്പുമിട്ടാണ്. അതിനാല്‍ പാന്റ്സ്- ഷൂസ് നനയലൊന്നും പ്രശ്നങ്ങളില്‍ പെടില്ല. പക്ഷേ കാലിലെ മുറിവ് ഈ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന എന്തുവസ്തുവിനോടാണ് പ്രതികരിക്കുക എന്ന പേടി മനസില്‍ ഇല്ലാതിരുന്നില്ല. നെടുമ്പാശേരി പ്രദേശത്തെ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍കൂടി കയറിയതോടെ വൈകുന്നേരമായി. കടതുറപ്പിച്ച് ഉള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നവരുടെയും എടിഎമ്മില്‍ പണമില്ലാതെ കാര്‍ഡുമായി നെട്ടോട്ടമോടുന്നവരെയുമെല്ലാം ആ ദിനത്തില്‍ കണ്ടു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ പാലും മറ്റ് ചില സാമഗ്രികളുമൊക്കെ വാങ്ങണമെന്ന് കരുതിയെങ്കിലും കടകളെല്ലാം അടഞ്ഞുതന്നെ കിടക്കുന്നു. വീട്ടില്‍ പാല്‍ ഇല്ലാതായിട്ടു മൂന്നുദിനമായി. ഏതെങ്കിലും കടതുറക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ വന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുകയും ചെയ്യും. കോതകുളങ്ങര കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു രോഗിയെ വള്ളത്തില്‍ ചേര്‍ത്തുബന്ധിച്ചു മറുകര കടത്തുന്ന ദൃശ്യത്തിനും സാക്ഷിയായി. ഇന്നത്തെ ചിത്രങ്ങള്‍ ഓഫിസിലേക്ക് അയക്കാന്‍ വീട്ടിലെത്തി നോക്കുമ്പോള്‍ തലേന്ന് പ്രവര്‍ത്തിച്ചിരുന്ന 4ജി കാര്‍ഡിന്റെ റേഞ്ചും നഷ്ടപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനിന്റെ ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തിച്ചുതുടങ്ങി. സ്വകാര്യ കമ്പനികള്‍ തകരാറിലായെങ്കിലും ബിഎസ്എന്‍എല്‍ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ അവരോടുള്ള സ്നേഹം കൂടുതല്‍ തോന്നിയ നിമിഷമായിരുന്നു അത്.
മൂന്നാംദിനം: ഓഗസ്റ്റ് 18
നാലാംദിനം: ഓഗസ്റ്റ് 19
അഞ്ചാംദിനം: ഓഗസ്റ്റ് 20
അവിടുത്തെ ക്യാംപില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാകാം ചോറും കടലയും കപ്പയും ചേര്‍ത്ത വിഭവം പേപ്പര്‍ പ്ലേറ്റിലാക്കി തന്നു. അടുത്തകാലത്ത് കഴിച്ചതിലെ ഏറ്റവും രുചിയേറിയതായി അതു തോന്നി. കഴിഞ്ഞദിനങ്ങളിലെല്ലാം കാലിലെ മുറിവുമായി പ്രളയജലത്തില്‍ നിന്നതു വിവരിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍ രണ്ട് എലിപ്പനി ഗുളിക കൂടി നല്‍കി. മാള, അന്നമനട എന്നീവഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ഓഫിസിലെത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു.
ജോസ്കുട്ടി പനയ്ക്കല്‍
ചീഫ് ഫൊട്ടോഗ്രഫര്‍,
മലയാള മനോരമ. 22.08.2018
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...
-
വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത് . 1972 ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത...