2013, ഡിസംബർ 25, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിനൊന്നാം ദിനം: ഡിസംബര്‍ 25, 2013

നഷ്ടക്രിസ്മസ്... 
ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍പോയാല്‍ തിരിച്ചെത്തുമ്പോള്‍ പുലര്‍ച്ചെയാകും പിന്നെ ഒാടാന്‍ കഴിയില്ല. രാവിലെ പള്ളിയില്‍ കുര്‍ബാനയുള്ള സമയത്താകട്ടെ പരിശീലനം നടത്തുകയും വേണം. സത്യം പറയാമല്ലോ ഈ ക്രിസ്മസ് പള്ളിയില്‍ പോകാതെ കഴിഞ്ഞുപോയി. കുര്‍ബാനയുടെ ഏതാനും ചിലഭാഗങ്ങള്‍ ഒാടുന്നതിനിടെ കടന്നുപോയ അഞ്ച് പള്ളികളുടെ മുന്നില്‍ നിന്നും കാതിലേക്ക് തെറിച്ചുവീണു. ദൈവത്തോട് മാപ്പുപറഞ്ഞു, ഈ ദിനത്തിലും ഇങ്ങനെയൊരു കഠിന യജ്ഞത്തില്‍ ഏര്‍പ്പെട്ടതിന്. തിരികെ വീടെത്താറാകുമ്പോള്‍ ഒാടിവന്ന ഇടവഴിയില്‍ കിടക്കുന്നു പൊട്ടിച്ചിതറിയ എട്ട് ബിയര്‍ കുപ്പികള്‍. ഒാട്ടത്തിന്റെ തുടക്കം ഇരുട്ടിലായിരുന്നതിനാല്‍ ഈ വഴി വന്നിരുന്നെങ്കില്‍ എല്ലാം കാലില്‍ കയറിയേറെ. ഉണ്ണിയേശു കാത്തു. ഒാഫീസ് ഇന്ന് അവധിയാണ്. പരിശീലനത്തിന് ശേഷം ചാലക്കുടിയിലെ ഭാര്യവീട്ടിലേക്ക് പോയി. അവിടെ പകല്‍ ചിലവഴിച്ച ശേഷം വൈകീട്ട് വീണ്ടും കൊച്ചിയിലേക്ക് തിരിച്ചു. നാളെയും പരിശീലനം തുടരണമല്ലോ.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...