2013, ഡിസംബർ 26, വ്യാഴാഴ്‌ച

മാരത്തണ്‍ പരിശീലനം:പന്ത്രണ്ടാം ദിനം: ഡിസംബര്‍ 26, 2013

പൈപ്പിന്‍ പുറത്തുകൂടിയൊരു മാരത്തണ്‍... 
മാരത്തണിന് ഇനി വെറും മൂന്ന് ദിനങ്ങള്‍. പരിശീലനത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 5.15 ന് എഴുന്നേറ്റ് 5.30ന് ഒാട്ടം തുടങ്ങുകയായി. 7.30ന് തിരിച്ചെത്തുകയാണ് ലക്ഷ്യം. രണ്ടുമണിക്കൂര്‍ സമയം നിറുത്താതെ ഒാടുക എന്നത് എനിക്ക് അത്ഭുതമായിത്തോന്നി. പതിനെട്ട് കിലോമീറ്റര്‍ കഴിയുമ്പോള്‍ നടക്കണമെന്ന ചിന്ത കലശലായി ഉണ്ടാകുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ മനസിനെ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇന്ന് ഗാന്ധിനഗര്‍ കടന്ന് സൌത്ത് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നു. ജലവിതരണത്തിനുള്ള വലിയ പൈപ്പ് കുഴിച്ചിടുകയാണെത്രെ. പക്ഷേ എനിക്ക് റൂട്ട് മാറ്റാനാവില്ല. കാരണം ബൈക്കില്‍ അളന്ന് തിട്ടപ്പെടുത്തിയ 21 കിലോമീറ്റര്‍ റൂട്ടാണ് മാറ്റിയാല്‍ കണക്കുകൂട്ടലുകള്‍ ആകെ തകരാറിലാകും. പൈപ്പിനെ ചാടിക്കടക്കാന്‍ ഒാടിത്തളര്‍ന്ന കാലിന്റെ ബലം അനുവദിക്കുന്നില്ല. പൈപ്പിലൂടെ കയറിയോടി അപ്പുറം കടന്നു. പണിക്കാന്‍ ഇവന്‍ എന്ത് ഒാട്ടക്കാരന്‍ എന്നുള്ള ഭാവത്തില്‍ നോക്കിനിന്നു. നാളെ എന്റെ ഒാഫ് ദിനമാണ്. വൈകീട്ട് ചാലക്കുടിയിലേക്ക് പോയി ഭാര്യയെയും മക്കളെയും തിരിച്ചുകൊണ്ടുവരണം. ഒാഫിസിലെ ജോലിക്ക് ശേഷം വൈകീട്ട് എട്ടുമണിയോടെ അവിടേക്ക് തിരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...