2014 ഒക്‌ടോബർ 29, ബുധനാഴ്‌ച

വെറും അഞ്ഞൂറ് മീറ്റർ നടക്കാൻ കരുത്തുണ്ടോ?


തൊട്ടപ്പുറത്തെ കടയിൽ തീപ്പെട്ടി വാങ്ങാനും എന്തിനേറെ 100മീറ്റർ അകലെയുള്ള ഹെൽത്ത് ക്ലബ്ബിൽ പോകാൻ പോലും സ്കൂട്ടറിൽ യാത്രയാകുന്നവരെ കണ്ടിട്ടില്ല? അക്കൂട്ടത്തിൽ നിങ്ങളും ഉൾപ്പെടുമോ? എങ്കിൽ ഈ ശീലം ഇനി മുപ്പത്തൊൻപത് നാൾ മാറ്റിവയ്ക്കാമോ? നിങ്ങൾക്കുമാകാം ഒരു കായികതാരം. മാരത്തോൺ ലക്ഷ്യംവച്ചുള്ള പരിശീലന ഭാഗമായി നിങ്ങളുടെ ഭവനത്തിൽ നിന്നും വെറും 500മീറ്റർ ദൂരേക്ക് പതുക്കെ നടന്നുപോകുക. മടക്കയാത്രയിലെ 500മീറ്റർ പോയതിലും അൽപംകൂടി വേഗത്തിലാവട്ടെ. അഞ്ഞൂറ് മീറ്റർ ദൂരം അളന്ന് തിട്ടപ്പെടുത്താൻ വീട്ടിലെ സ്കൂട്ടറോ, ബൈക്കോ കാറോ ഉപയോഗിക്കാം. പക്ഷേ അത് തലേന്ന് വേണം.

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മഴവില്ലും ആകാശ ഗ്ലോറിയും

മഴവില്ല് ഭൂമിയിൽ നിന്ന് ഒട്ടേറെ തവണ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു യാത്രക്കിടെയാണ്  ഈ ദൃശ്യം കണ്ണിൽപെട്ടത്. ഇത് മഴ...