ഹാഫ്
മാരത്തണിന്റെ മൂന്നിൽ രണ്ട്
ദൂരവും നമ്മൾ പിന്നിട്ടുകഴിഞ്ഞു.
ഇനി
നമുക്ക് മുന്നിലുള്ളത് വെറും
ആറ് കിലോമീറ്റർ മാത്രം.
വെറുതെ
മനസിലൊന്ന് സങ്കൽപിച്ചുനോക്കൂ
നിങ്ങളുടെ പരിശീലന പാതയിലെ
ആ ആറ് കിലോമീറ്റർ ദൂരം.
പല
ദിവസങ്ങളിലായി 15
കിലോമീറ്റർ
അളന്ന് പരിശീലിച്ചവർക്ക്
ഇനിയുള്ള ആറ് കിലോമീറ്റർ
വെറും നിസാരം.
പക്ഷേ
15
കിലോമീറ്റർ
ഒാടിയെത്തിക്കഴിയുമ്പോൾ
പിന്നീടുള്ള 6
കിലോമീറ്ററിനെക്കുറിച്ച്
ഓർക്കുമ്പോൾ കഷ്ടമെന്ന്
എന്നുതോന്നിയേക്കാം.
ഏതായാലും
നമ്മൾ ഇനി ഒന്നിടവിട്ടുള്ള
ദിവസങ്ങളിലാണല്ലോ പരിശീലിക്കാൻ
തീരുമാനിച്ചിരിക്കുന്നത്.
അതിനാൽ
ഇനി ഓടാനുള്ള ആറുകിലോമീറ്റർ
ദൂരം ഇന്നൊന്ന് നടന്ന്
പരിശോധിക്കുക.
വീട്ടിൽ
നിന്നും തുടങ്ങി വീട്ടിലേക്ക്
തന്നെ വരുന്ന പാത ആണ് നിങ്ങൾ
തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ
നിങ്ങളുടെ വീടിനും ആറ്
കിലോമീറ്റർ ദൂരെയായിരിക്കുമല്ലോ
ഈ സ്ഥലം.
ഈ
ആറ് കിലോമീറ്റർ വഴിയിലൂടെ
നടന്ന് വാം അപ് ആയിക്കൊള്ളൂ.
നാളെ
16
കിലോമീറ്റർ
ഓടാനുള്ളതാണ്.
മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ
#
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ