ഇനി വലിയൊരു വിശ്രമം തന്നെ മാരത്തണിന് മുന്‍പ് ആവശ്യം. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച നമ്മുടെ പരിശീലന മാരത്തണിന് ഇതാ അവസാനമാകുന്നു. രണ്ട് രാത്രിക്കപ്പുറം ഇതാ മാരത്തണ്‍. ഇന്നും നാളെയും നന്നായി ഉറങ്ങുക. വൈകുന്നേരങ്ങളില്‍ ചെറുതായി വാം- അപ് ചെയ്യുക. ഇതുവരെ ചെയ്യാത്ത വ്യായാമ മുറകള്‍ ഇനി പരീക്ഷിക്കരുത്. കാല്‍ വേദനയോ ശരീരവേദനയോ ഉണ്ടെങ്കില്‍ ഐസ്പാക്ക്, ബാം, എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഇന്നുതന്നെ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ചെസ്റ്റ് നമ്പര്‍ ശേഖരിക്കുക. അവസാന ദിനമായ നാളെ ഇത് ശേഖരിക്കാനെത്തുന്ന വന്‍ ജനത്തിരക്കില്‍ നിന്നും രക്ഷനേടാന്‍ നേരത്തെയെത്തുന്നത് ഉപകരിക്കും. നിങ്ങളുടെ ചെസ്റ്റ് നമ്പര്‍ മാരത്തണ്‍ ദിനത്തില്‍ ഇടാന്‍ ഉദ്ദേശിക്കുന്ന ടീഷര്‍ട്ടില്‍ അഴിഞ്ഞുപോകാത്തതരത്തില്‍ സ്ഥാപിക്കുക. നാല് സേഫ്ടിപിന്നുകള്‍ ഉപയോഗിച്ച് ഇത് കൃത്യമായി നിങ്ങളുടെ ബനിയനോട് ചേര്‍ക്കുക. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കുക. വെള്ളം ഇനിയുള്ള രണ്ട് ദിനവും ആവശ്യമില്ലാത്തപ്പോഴും കുടിക്കുക. കാരണം ഞായറാഴ്ചയിലെ മാരത്തണില്‍ ശരീരത്തില്‍നിന്നും നഷ്ടപ്പെടുന്ന ജലത്തിന്‍റെ അളവിന് കണക്കില്ല.
മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ