ജലമേറെ.. ഒഴുകിപ്പോയ്...
കാലിലെ കുമിള വലുതായതോടെ അതിലെ ജലം ഒഴുക്കിക്കളഞ്ഞില്ലെങ്കില്‍ ഇനി ഷൂസിടുന്നത് പ്രശ്നമാകും. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിലെ ഫിസിഷ്യനെ വിളിച്ചു. അദ്ദേഹം കാലും ഷൂസുമായി ഉച്ചയോടെ എത്താന്‍ പറഞ്ഞു. ഇന്ന് തല്‍ക്കാലം ഇതിന് മുകളിലേക്ക് തുണികെട്ടാം. പത്ത് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇരുകാല്‍ മുട്ടുകളുടെയും അരികില്‍ വേദന അനുഭവപ്പെട്ടുതുടങ്ങി. ഇനി ഒാട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ചിന്തയും ഒപ്പമെത്തി. ഒാട്ടത്തില്‍ ശ്രദ്ധകൊടുക്കാതെ റേഡിയോയില്‍ മാത്രം ശ്രദ്ധിച്ച് വിഷമിച്ച് അന്നും 16 കിലോമീറ്റര്‍ തികച്ചു. ഒാഫിസ് ജോലിക്കിടെ ഉച്ചക്ക് മെഡിക്കല്‍ ട്രസ്റ്റിലെത്തി ഷൂ-ബെറ്റിനുള്ളിലെ ജലം വലിച്ചുകളഞ്ഞു. ചില്‍ഡ് ഐസ് പാക്കും വാങ്ങി തിരിച്ച് ജോലിയിലേക്ക്..