ഇരുപത്തൊന്ന് തികച്ച ദിനം...
ഇന്ന് ക്രിസ്മസ് തലേന്നാണ്. ഭാര്യയും കുട്ടികളും രണ്ടുദിനം മുന്‍പേ അവരുടെ വീട്ടിലേക്ക് പോയിരുന്നു. അതോടെ പ്രഭാതഭക്ഷണം കശുവണ്ടിയിലേക്കും, മുട്ടയും പഴവും പുഴുങ്ങിയതിലേക്കും മാറ്റി. ഇന്ന് വൈകീട്ടെങ്കിലും ഭാര്യവീട്ടില്‍ ക്രിസ്മസ് കൂടാന്‍ എത്തണമെന്ന് അവര്‍ അറിയിച്ചിരുന്നു. പക്ഷേ പോയാല്‍ വീണ്ടുമൊരു ദിവസംകൂടി പരിശീലനം മുടങ്ങും. ക്രിസ്മസ് മാരത്തണിനായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്ന് 21 കിലോമീറ്റര്‍ തികയ്ക്കണം. ഒാഫീസില്‍ രാവിലെ എത്തി അത് പറയണം ആ ആവേശത്തില്‍ 21 കിലോമീറ്റര്‍ തികച്ചു. സന്തോഷം അണപൊട്ടി... തിരിച്ചെത്തി ഫ്ളാറ്റില്‍ ഫ്ളാറ്റായി ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിച്ചശേഷം ഒാഫീസിലേക്ക് തിരിച്ചു.