2013 ഡിസംബർ 22, ഞായറാഴ്‌ച

മാരത്തണ്‍ പരിശീലനം:എട്ടാം ദിനം: ഡിസംബര്‍ 22, 2013

ഇലാസ്റ്റിക് മുട്ട്... 
കാല്‍മുട്ടിലെ വേദന കടുത്തുവരുന്നു. ഇലാസ്റ്റിക് ബാന്‍ഡ് എയ്ഡ് തലേന്ന് വാങ്ങിയതും മുട്ടിന് താഴെയായി ചുറ്റിയാണ് ഇന്ന് ഒാട്ടം തുടങ്ങിയത്. തുടക്കത്തില്‍ ഇതുമായി അഡ്ജസ്റ്റാകാന്‍ കുറച്ച് വിഷമിച്ചുവെങ്കിലും മൂന്നുനാലു കിലോമീറ്റര്‍ കഴിഞ്ഞതോടെ പ്രശ്നമില്ലാതായി. ഇനി ഇതുകൊണ്ടു പുതിയ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നായി അടുത്ത ചിന്ത. പനമ്പിള്ളി നഗറും കടന്ന് ഒരു കിലോമീറ്റര്‍ കൂടി ഒാട്ടം ഇന്ന് നീട്ടി. 17 കിലോമീറ്റര്‍ തികച്ചിരിക്കുന്നു. ഇനി 4 കിലോമീറ്റര്‍ കൂടിയുണ്ട് 21 എന്ന ലക്ഷ്യത്തിലേക്ക്. മുന്നിലുള്ളതോ ഏഴ് ദിനങ്ങള്‍ മാത്രം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഡൽഹി തെരുവിലെ ഓട്ടം; പിറന്നത് ഒരു ഐക്കൺ ചിത്രം

2026 ഒക്ടോബർ 10, കോക്രോച്ച് ജനതാപാർട്ടി (സിജെപി) ഡൽഹി നഗരത്തിൽ 'രണ്ടാം ജന്തർ മന്തർ' അഥവാ 'ജന്തർ മന്തർ 2.0' പ്രഖ്യാപിച്ച ദിവസ...