2015 ഫെബ്രുവരി 22, ഞായറാഴ്‌ച

ഇത് മറ്റൊരു കാണാപ്പുറം

മനുഷ്യനായി... മകനായി... വിദ്യാര്‍ഥിയായി... കായികതാരമായി... ആയോധനകലാ അധ്യാപകനായി... ഫൊട്ടോഗ്രഫറായി... മാധ്യമപ്രവര്‍ത്തകനായി... ഭര്‍ത്താവായി... പിതാവായി.... റെക്കോര്‍ഡ് പട്ടികയില്‍ പേര് ചേര്‍ത്തയാളായി... മാധ്യമഅധ്യാപകനായി... ഇനി....
പുസ്തകം എഴുതിയ ആളെ ഗ്രന്ഥകാരന്‍ എന്ന് വിശേഷിപ്പിക്കുമെങ്കില്‍ ....ഗ്രന്ഥകാരനുമായി...
ഞാനെഴുതിയ “കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ്” എന്ന പുസ്തകം ഇന്ന് (22.02.2015)എറണാകുളം പ്രസ്ക്ലബ്ബില്‍ ഒളിംപ്യന്‍ പ്രീജാ ശ്രീധരന്‍ രാജ്യാന്തര താരവും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡലിസ്റ്റുമായ ജോസഫ് ജി. ഏബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു. ഡിസി ബുക്സാണ് പ്രസാധകര്‍. ഡിസി- കറന്‍റ് ബുക്സ് ശാഖകളിലും http://onlinestore.dcbooks.com/books/oru-pathraphotographarude-anubhavakkurippu എന്ന ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പുസ്തകം വാങ്ങാന്‍ പറ്റും. സ്വദേശത്തും വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ ഇത് വാങ്ങിയാല്‍ രണ്ടാം ലക്കം ഒരുദിവസത്തിനുള്ളില്‍ത്തന്നെ ഇറക്കാം.... വായിച്ച ശേഷം പ്രതികരണം അറിയിച്ചാല്‍ വളരെ നന്ദി.
സ്നേഹപൂര്‍വം നിങ്ങളുടെ സുഹൃത്ത് ജോസ്കുട്ടി പനയ്ക്കല്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഡൽഹി തെരുവിലെ ഓട്ടം; പിറന്നത് ഒരു ഐക്കൺ ചിത്രം

2026 ഒക്ടോബർ 10, കോക്രോച്ച് ജനതാപാർട്ടി (സിജെപി) ഡൽഹി നഗരത്തിൽ 'രണ്ടാം ജന്തർ മന്തർ' അഥവാ 'ജന്തർ മന്തർ 2.0' പ്രഖ്യാപിച്ച ദിവസ...