ഇലാസ്റ്റിക് മുട്ട്...
കാല്‍മുട്ടിലെ വേദന കടുത്തുവരുന്നു. ഇലാസ്റ്റിക് ബാന്‍ഡ് എയ്ഡ് തലേന്ന് വാങ്ങിയതും മുട്ടിന് താഴെയായി ചുറ്റിയാണ് ഇന്ന് ഒാട്ടം തുടങ്ങിയത്. തുടക്കത്തില്‍ ഇതുമായി അഡ്ജസ്റ്റാകാന്‍ കുറച്ച് വിഷമിച്ചുവെങ്കിലും മൂന്നുനാലു കിലോമീറ്റര്‍ കഴിഞ്ഞതോടെ പ്രശ്നമില്ലാതായി. ഇനി ഇതുകൊണ്ടു പുതിയ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നായി അടുത്ത ചിന്ത. പനമ്പിള്ളി നഗറും കടന്ന് ഒരു കിലോമീറ്റര്‍ കൂടി ഒാട്ടം ഇന്ന് നീട്ടി. 17 കിലോമീറ്റര്‍ തികച്ചിരിക്കുന്നു. ഇനി 4 കിലോമീറ്റര്‍ കൂടിയുണ്ട് 21 എന്ന ലക്ഷ്യത്തിലേക്ക്. മുന്നിലുള്ളതോ ഏഴ് ദിനങ്ങള്‍ മാത്രം.