ഒാഫീസ് ഫീഡുകള്‍...
ഇന്ന് 19 കിലോമീറ്റര്‍ തികയ്ക്കണം. പതിവ് റൂട്ട് വിട്ട് ഗാന്ധിനഗറില്‍ നിന്നും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്ത് സമീപത്തുകൂടി പനമ്പിള്ളി നഗറിലേക്ക് കടന്നു. പാസ്പോട്ട് ഒാഫിസിന് സമീപമെത്തി തിരികെ ഗിരിനഗര്‍ ഭവന്‍സ് സ്കൂള്‍ വഴി എളമക്കരയിലേക്ക്. 19 കിലോമീറ്റര്‍ എന്ന ലക്ഷ്യവും കൈപ്പിടിയില്‍. ഇനി വെറും രണ്ട് കിലോമീറ്റര്‍ അത് നാളെ തീര്‍ക്കും. ഒാഫിസില്‍ രാവിലെ മീറ്റിങ്ങിനെത്തുമ്പോള്‍ കാലിന് വേദനയും സ്റ്റെപ്പുകള്‍ കയറാന്‍ ബുദ്ധിമുട്ടും. റിസപ്ഷനിലെ വനിതകള്‍ ചോദിച്ചു ഇതും വച്ച് ഇനി ഒാടാന്‍ പറ്റുമോ? മീറ്റിങ്ങിന് കയറിയപ്പോള്‍ റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ക്ക് സംശയം 21 കിലോമീറ്റര്‍ എന്നത് പറ്റുന്ന പരിപാടിയാണോ? പറയുമ്പോള്‍ 21 തീരുമെങ്കിലും ഒാടിയാല്‍ തീരില്ലല്ലോ. ഇത്രയും ദിവസത്തെ പരിശീലനത്തിന്റെ കഥകള്‍ വിവരിച്ചതോടെ അദ്ദേഹം പറഞ്ഞു ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സാധിക്കും. അപ്പോള്‍ മറ്റൊരാള്‍ക്ക് സംശയം എന്തിനാണ് ഇത്ര വിഷമിച്ച് ഒാടുന്നത്? കമ്പനി നല്‍കുന്ന പതിനായിരം രൂപക്ക് വേണ്ടിയോ? അതോ മിടുക്കനാണെന്ന് തെളിയിക്കാന്‍ വേണ്ടിയോ? ' രണ്ടിനും വേണ്ടി.. സ്റ്റാമിന മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടി. ' ഞാന്‍ മറുപടി നല്‍കി.